ആലപ്പുഴയിലെ മൈസൂർ 'സ്റ്റൈൽ'; കുട്ട വഞ്ചി മീൻ പിടിത്തം
- Reported by:Manu Baburaj
- local18
- Written by:naveen nath
Last Updated:
ഇരുപത് വർഷങ്ങൾക്ക് മുൻപ് മൈസൂരിൽ നിന്ന് ആലപ്പുഴയിലേക്ക് ചേക്കേറിയ ഒരു കൂട്ടം മനുഷ്യരുടെ പ്രധാന വരുമാന മാർഗ്ഗം മീൻ പിടിത്തമാണ്. ആലപ്പുഴയിലെ കായലുകളിൽ നിന്നും പിടിക്കുന്ന ശുദ്ധജല മത്സ്യങ്ങൾ വിറ്റ് ഉപജീവനം കഴിക്കുന്ന ഇവരുടെ മീൻ പിടിത്തത്തിനും ഒരു മൈസൂർ 'ടച്ച്' ഉണ്ട്.
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം എല്ലാ മേഖലകളിലും ഉണ്ട്. 20 ലക്ഷം പേർ നിർമ്മാണ മേഖലയിലും 7 ലക്ഷം പേർ ഉൽപാദന മേഖലയിലും പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉൽപാദന മേഖലയിലുള്ളവർ കൂടുതലും കുടുംബമായാണ് താമസിക്കുന്നത്.
ഇത്തരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുൻപ് മൈസൂരിൽ നിന്ന് ആലപ്പുഴയിലേക്ക് ചേക്കേറിയ ഒരു കൂട്ടം മനുഷ്യരുടെ പ്രധാന വരുമാന മാർഗ്ഗം മീൻ പിടിത്തമാണ്. ആലപ്പുഴയിലെ കായലുകളിൽ നിന്നും പിടിക്കുന്ന ശുദ്ധജല മത്സ്യങ്ങൾ വിറ്റ് ഉപജീവനം കഴിക്കുന്ന ഇവരുടെ മീൻ പിടിത്തത്തിനും ഒരു മൈസൂർ 'ടച്ച്' ഉണ്ട്. നമ്മുടെ നാട്ടിൽ അധികം കാണാത്ത കുട്ട വഞ്ചിയിലാണ് ഇവരുടെ മീൻ പിടിത്തം. കായലുകളിൽ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന മീൻ സ്വന്തമായി തന്നെയാണ് ഇവർ വിൽക്കുക.
advertisement
കുട്ടവഞ്ചിയിൽ കുടുംബസമേതമാണ് മീൻപിടിത്തം. കുട്ടവഞ്ചി മറിയാതെ തുഴയുന്നത് അധ്വാനമുള്ള ജോലിയാണെങ്കിലും ആലപ്പുഴയിലെ മൈസൂരികളുടെ കുട്ടവഞ്ചിയിലെ മീൻ പിടിത്തം കൗതുകമുള്ള ഒരു കാഴ്ചതന്നെയാണ്.വെയിൽ കനത്തതോടെ ആലപ്പുഴ പള്ളാത്തുരുത്തി ഭാഗത്തുനിന്നും ആലപ്പുഴയുടെ മറ്റ് കായലോരങ്ങളിലേക്ക് മീൻ പിടിത്തം മാറ്റിയിരിക്കുകയാണ് ഇവർ. കനത്ത ചൂട് കാരണം മത്സ്യ ലഭ്യത കുറഞ്ഞതാണ് കാരണം.
Location :
Alappuzha,Kerala
First Published :
May 18, 2024 1:06 PM IST










