advertisement

ട്രോളിംഗ് കാലം, പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷക്കാലം.

Last Updated:

കേരളത്തിൽ 52 ദിവസങ്ങൾ നീളുന്ന ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ചു. തീരക്കടലിൽ ഇനി പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷക്കാലമാണ്.

കേരളത്തിൽ 52 ദിവസങ്ങൾ നീളുന്ന ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ചു. തീരക്കടലിൽ ഇനി പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷക്കാലമാണ്. കേരളത്തിൽ മൺസൂൺ കാലത്ത് സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇത്തവണ ജൂൺ 9 അർദ്ധരാത്രി മുതൽ ആരംഭിച്ചു.
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ട്രോളിങ് നിരോധനം.
1988 - ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ നടപ്പിലാക്കി തുടങ്ങിയത്. വളരെ ചെറിയ കണ്ണികളുള്ള ട്രോളിങ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം. എന്നിരുന്നാലും, വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്.
advertisement
ഇതിനാൽ തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യകൊയ്യ്ത്തിന് ഡിമാൻറ്റ് ഏറുന്നു. 2024 ജൂലൈ 31നാണ് ഇത്തവണത്തെ ട്രോളിങ് നിരോധനം അവസാനിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ട്രോളിംഗ് കാലം, പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷക്കാലം.
Next Article
advertisement
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം
  • സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എഫ്.എ. കോഴ്സുകളിലേക്ക് അപേക്ഷിക്കാം

  • ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, കേരളത്തിൽ പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്ത്

  • പ്രാഥമിക എഴുത്തു പരീക്ഷ ഫെബ്രുവരി 22ന്, ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് കൊൽക്കത്തയിൽ നടക്കും

View All
advertisement