advertisement

1984ലെ എഞ്ചിനീയറിങ് ബാച്ചിന് ഒരുമിച്ച് ലോകം ചുറ്റാൻ സ്വന്തമായി വെബ്‌സൈറ്റും വാട്‌സാപ്പ് ഗ്രൂപ്പും

Last Updated:

ഈ പ്ലാനിംഗ് കമ്മിറ്റിയിൽ ചെയര്‍മാന്‍, സാമ്പത്തിക വിദഗ്ധര്‍, ആവശ്യമായ സേവനങ്ങളും മറ്റുകാര്യങ്ങളും ഒരുക്കുന്നവർ, എന്തിന് വിനോദകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംഘങ്ങൾ വരെ ഈ ബാച്ചിലുണ്ട്

എഞ്ചിനീയറിംഗ് ബാച്ചിലെ വിദ്യാർഥികൾ
എഞ്ചിനീയറിംഗ് ബാച്ചിലെ വിദ്യാർഥികൾ
കോളേജ് കാലഘട്ടത്തിലെ സൗഹൃദങ്ങള്‍ക്ക് എപ്പോഴും ഏറെ പ്രത്യേകതകളുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെഏറ്റവും ആഴമേറിയതും മാറ്റങ്ങളുണ്ടാക്കുന്നതുമായ ബന്ധമായിരിക്കും അത്. നമ്മളില്‍ മിക്കവരും ഈ ബന്ധം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. ഇതിനുള്ള മികച്ച ഉദാഹരണമാണ് 1984-ലെ ഈ എഞ്ചിനീയറിങ് കോളേജ് ബാച്ച്.
നസ്രീന്‍ ഫസല്‍ എന്ന യുവതിയാണ് തന്റെ പിതാവിന്റെയും സുഹൃത്തുക്കളുടെയും യൂറോപ്യന്‍ പര്യടനത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. 1984-ല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ബാച്ചിലെ സുഹൃത്തുക്കളുടെ ലോകപര്യടനമായിരുന്നു അത്. എഞ്ചിനീയറിങ് ബിരുദം നേടി കോളേജ് വിട്ടിട്ട് നാല് പതിറ്റാണ്ടുകളായെങ്കിലും നസ്രിന്റെ പിതാവിന്റെയും സുഹൃത്തുക്കള്‍ക്കുമിടയിലെ സൗഹൃദത്തിന് തരിമ്പും കുറവ് വന്നിട്ടില്ല. ഈ ബാച്ചിലെ ഭൂരിഭാഗം ആളുകളും നസ്രീന്റെ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് നസ്രീന്‍ വീഡിയോയില്‍ പറയുന്നു. ഈ സംഘത്തിന് ഒരു വെബ്‌സൈറ്റും അംഗങ്ങള്‍ തമ്മില്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പ് ഗ്രൂപ്പുമുണ്ട്. ഈ പ്ലാനിംഗ് കമ്മിറ്റിയിൽ ചെയര്‍മാന്‍, സാമ്പത്തിക വിദഗ്ധര്‍, ആവശ്യമായ സേവനങ്ങളും മറ്റുകാര്യങ്ങളും ഒരുക്കുന്നവർ, എന്തിന് വിനോദകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംഘങ്ങൾ വരെ ഈ ബാച്ചിലുണ്ട്.
advertisement
എന്റെ പിതാവിന്റെയും സുഹൃത്തുക്കളുടെയും പോലുള്ള ഒരു സുഹൃത് സംഘത്തെ ഞാനിതുവരെ കണ്ടിട്ടില്ല. 40 വര്‍ഷത്തോളം എങ്ങനെയാണ് ആളുകള്‍ക്ക് ഇത്രത്തോളം അടുപ്പം സൂക്ഷിക്കാന്‍ കഴിയുകയും യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റുകയും ചെയ്യുന്നത്. ഇത്തരമൊരു സൗഹൃദം ജീവിതകാലത്ത് ഒരൊറ്റത്തവണയേ ലഭിക്കുകയുള്ളൂ. ഇക്കാലമത്രയും ഞാന്‍ ആഗ്രഹിച്ച സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഈ സംഘത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ വലിയ കാര്യമാണ്. രാത്രി വളരെ വൈകിയും നഗരത്തില്‍ ചുറ്റിക്കറങ്ങുകയും പിറ്റേദിവസം നേരത്തെ ഉണര്‍ന്ന് ഒന്നിച്ച് നടക്കാന്‍ ഇറങ്ങുകയും ചെയ്യുന്ന അവരുടെ ഊര്‍ജസ്വലത ഒന്നുവേറെ തന്നെയാണ്-നസ്രീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
advertisement
ജൂലൈ 31-ന് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച ഈ വീഡിയോ വളരെ വേഗമാണ് വൈറലായത്. ഇതുവരെയും 25 ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. ഈ സൗഹൃദത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും നിരവധിപേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
1972-ലെ സൈനികരുടെ ഒരു ബാച്ച് സമാനമായ രീതിയില്‍ ഒത്തുചേരുന്നുണ്ടെന്ന് വീഡിയോയുടെ താഴെ ഒരാള്‍ കമന്റ് ചെയ്തു. 1972-ല്‍ കമ്മിഷന്‍ ചെയ്ത ഈ ബാച്ച് 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് ബാലിയിലേക്ക് ട്രിപ് പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
advertisement
Summary: 1984 batch of engineering students in this college in have a website and whatsapp group to travel the world. Together, they plan and execute things 
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
1984ലെ എഞ്ചിനീയറിങ് ബാച്ചിന് ഒരുമിച്ച് ലോകം ചുറ്റാൻ സ്വന്തമായി വെബ്‌സൈറ്റും വാട്‌സാപ്പ് ഗ്രൂപ്പും
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement