'എനിക്ക് ഓർമക്കുറവുണ്ട്, 20 വർഷമായി മരുന്ന് കഴിക്കുന്നു; ബാലയും ഞാനും ഒറ്റക്കെട്ട്': ആറാട്ടണ്ണൻ സന്തോഷ് വർക്കി മാധ്യമങ്ങളോട്

Last Updated:

താൻ ഒറ്റയ്ക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നത്. തനിക്ക് ഒസിഡി (ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ) എന്ന രോഗമുണ്ട്. 20 വർഷമായി മരുന്ന് കഴിക്കുകയാണെന്നും സന്തോഷ് വർക്കി

സന്തോഷ് വർക്കിയും നടൻ ബാലയും
സന്തോഷ് വർക്കിയും നടൻ ബാലയും
കൊച്ചി: ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടൻ ബാല. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കൊപ്പം ഫേസ്ബുക്ക് ലൈവിലും മാധ്യമങ്ങൾക്കും മുന്നിലും വന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാല ആറാട്ടണ്ണനെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ കാര്യങ്ങൾ പറയിപ്പിച്ചതിനുമുള്ള ചെകുത്താന്റെ ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി. താൻ ഒറ്റയ്ക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നത്. തനിക്ക് ഒസിഡി (ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ) എന്ന രോഗമുണ്ട്. 20 വർഷമായി മരുന്ന് കഴിക്കുകയാണെന്നും സന്തോഷ് വർക്കി പറയുന്നു. എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ച് സിനിമയെ തകർക്കാൻ നടക്കുന്നവർക്കെതിരെ നിയമപരമായി മുന്നേറും എന്നും അതിനായി താൻ മുന്നിട്ടിറങ്ങുകയാണെന്നും ബാലയും പ്രതികരിച്ചു.
advertisement
”എത്ര മൂടി വെച്ചാലും സത്യം ഒരിക്കൽ വെളിയിൽ വരും. ഇത്രയും നേരം ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. സത്യം വെളിയിൽ വരണമേ എന്ന്. അപ്പോഴാണ് സന്തോഷ് വർക്കി ഈ വീട്ടിലേക്ക് വന്നത്. അയാളിവിടേയ്ക്ക് ഒറ്റയ്ക്കാണ് വന്നതും. എന്റെ പല സംശയങ്ങൾക്കും മറുപടി പറഞ്ഞെങ്കിലും എനിക്ക് ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയുണ്ട്. ചെകുത്താൻ എന്ന് പറയുന്ന ആൾ എംഡിഎംഎ പോലെയുള്ള സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. അത് കാരണമാകും അയാൾ ഓരോന്ന് ഇങ്ങനെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഇനി കേരളത്തിൽ നടക്കാതിരിക്കുവാനായി ഞാൻ പൊരുതാൻ ഇറങ്ങുകയാണ്. നിയമപരമായിട്ട് അയാളെ കൈകാര്യം ചെയ്യും.
advertisement
ഒരു നടന്റെ രക്തത്തിൽ തന്നെ അയാളുടെ ആ വൈഭവം ഉണ്ടാവണം. പടം കാണാതെ ട്രെയിലർ നോക്കി റിവ്യൂ പറയുന്ന ആളാണ് ചെകുത്താൻ. പത്തിരുപത് കോടി മുടക്കി പടം ചെയ്യുന്ന ഞങ്ങളെല്ലാവരും പൊട്ടന്മാർ ആണോ? ഒരു പടം പരാജയപ്പെട്ടാൽ ആ കുടുംബം നശിച്ചുപോവുന്നു. അങ്ങനെ സിനിമയിലെ എത്ര കുടുംബം നശിച്ചുപോയി. ഇനിയെങ്കിലും എല്ലാവരും മുമ്പോട്ട് വരണം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കേസ് കൊടുക്കാൻ പോവുകയാണ്. കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നാലും ശരി, ഇതുമായി ഉറപ്പായും മുൻപോട്ടു പോകും. ഇരുപത്‌ വർഷമായിട്ട് ഒസിഡി (ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ) ഉളള ഒരാളാണ് സന്തോഷ് വർക്കി. അതിനുള്ള മരുന്നും കൊണ്ടാണ് അയാൾ നടക്കുന്നത്”- ബാല ലൈവിൽ പറഞ്ഞു.
advertisement
ഈ അസുഖത്തിന്റെ പേരിൽ അയാളുടെ അച്ഛന് ഒരുപാട് വിഷമമുണ്ടായിരുന്നുവെന്നും ഈ അസുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ഡോക്ടർമാരെ ചികിത്സയ്ക്കായി സമീപിച്ചിട്ടുണ്ട് എന്നും അതിനുള്ള മരുന്നുകൾ കഴിച്ചിട്ടുണ്ട് എന്നും ബാല വെളിപ്പെടുത്തി. ബെംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുറേക്കാലം പോയി കിടന്നും ചികിത്സ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് കഴിക്കുന്നത് കൊണ്ട് ഓർമക്കുറവും വിശപ്പ് കൂടുതലുമുണ്ട്. അതുകൊണ്ടാണ് ബാലയുടെ ഒപ്പം പോയതെന്നും സന്തോഷ് വർക്കി പറയുന്നു. തന്റെ ഫോണുകൾ ബാല പിടിച്ചു വച്ചിട്ടില്ലെന്നും സ്വയം സ്വിച്ച് ഓഫ് ചെയ്തതുമാണെന്നാണ് ഇപ്പോൾ അദ്ദേഹം ബാലയുടെ മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എനിക്ക് ഓർമക്കുറവുണ്ട്, 20 വർഷമായി മരുന്ന് കഴിക്കുന്നു; ബാലയും ഞാനും ഒറ്റക്കെട്ട്': ആറാട്ടണ്ണൻ സന്തോഷ് വർക്കി മാധ്യമങ്ങളോട്
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement