മാസം 70,000 രൂപ ശമ്പളമുണ്ടായിട്ടും സമ്പാദ്യം സീറോ; വൈറലായി 25-കാരൻ ടെക്കിയുടെ പോസ്റ്റ്
- Published by:Sarika N
- news18-malayalam
Last Updated:
നാല് വര്‍ഷം മുമ്പ് 24,000 രൂപ ശമ്പളത്തിലാണ് യുവാവ് തന്റെ കരിയര്‍ ആരംഭിച്ചത്
ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു യുവ ടെക്കി റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ നേടുന്നത്. ഒരു തലമുറയുടെ മുഴുവന്‍ സാമ്പത്തിക യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്റ്.
മാസം 70,000 രൂപ ശമ്പളമുണ്ടായിട്ടും 25 വയസ്സുള്ള ടെക്‌നോളജി പ്രൊഫഷണലായ അദ്ദേഹത്തിന്റെ സമ്പാദ്യം സീറോ ആണെന്ന് പോസ്റ്റില്‍ പറയുന്നു. വരുമാനത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഒന്നുംതന്നെ സമ്പാദിക്കാനാകുന്നില്ലെന്ന നിരാശ അദ്ദേഹം പങ്കുവെക്കുന്നു. ഓണ്‍ലൈനില്‍ പോസ്റ്റ് പെട്ടെന്ന് വൈറലായി.
നാല് വര്‍ഷം മുമ്പ് 24,000 രൂപ ശമ്പളത്തിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ശമ്പളം ഏകദേശം ഇതിന്റെ മുന്നിരട്ടിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് നോക്കിയാല്‍ നിരാശയാണ് ഫലം. വരുമാനം എങ്ങനെയാണ് ചെലവിടുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്.
advertisement
എല്ലാ മാസവും 20,000 രൂപ അദ്ദേഹം കുടുംബത്തിലേക്ക് അയക്കുന്നു. 10,000 രൂപ വാടക നല്‍കുന്നു. ബാക്കി തുക ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് ബില്ല്, എസ്‌ഐപികള്‍ എന്നിവയിലേക്ക് അപ്രത്യക്ഷമാകുന്നു. ശമ്പളം ഒരു കാറ്റ് പോലെ വന്നുപോകുന്നുവെന്ന് അദ്ദേഹം എഴുതി. നഗരത്തിലെ യുവ പ്രൊഫഷണലുകളുടെ സാമ്പത്തിക നിസ്സാഹയതയും അദ്ദേഹം വിവരിച്ചു.
ശമ്പള വര്‍ദ്ധനയുണ്ടായിട്ടും നഗരത്തിലെ പ്രൊഫണലുകളുടെ സാമ്പത്തിക സുരക്ഷയില്ലായ്മയെ കുറിച്ച് പോസ്റ്റ് എടുത്തുകാണിക്കുന്നു. പണപ്പെരുപ്പവും ജീവിതച്ചെലവും കുടുംബ ഉത്തരവാദിത്തങ്ങളും കാരണം വരുമാനം പലപ്പോഴും മാസം തീരും മുമ്പ് തന്നെ അപ്രത്യക്ഷമാകുന്നു. പ്രത്യേകിച്ച് കുടുംബ ഉത്തരവാദിത്തം കൂടി നിറവേറ്റുന്നവരെ സംബന്ധിച്ച് സമ്പാദ്യത്തിനായി നിക്ഷേപം നടത്തുകയെന്ന സ്വപ്‌നം വളരെ അകലെയായി തോന്നുന്നു.
advertisement
ഈ സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ 28, 29 വയസ്സില്‍ വിവാഹം ചെയ്യാന്‍ നേരിടുന്ന സാമൂഹിക സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുന്നു. താന്‍ പുരോഗതി നേടുകയല്ലെന്നും അതിജീവിക്കുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും കുടുംബത്തിന്റെ കടം വീട്ടുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പത്ത് ലക്ഷം രൂപ അടിയന്തരമായി സ്വരൂപിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നേടുക, വ്യവസ്ഥാപിത നിക്ഷേപം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അദ്ദേഹത്തിന്. നിലവില്‍ ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹം മികച്ച ശമ്പളത്തിനായി ഉടന്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നു. വരുമാനത്തിന്റെയും ചെലവിന്റെയും ഉത്കണ്ഠയുടെയും ഒരു ലൂപ്പ് ആയി എല്ലാ മാസവും തോന്നുന്നുവെന്നും ഇതെല്ലാം സീറോ സമ്പാദ്യത്തിലേക്ക് എത്തിക്കുന്നതായും അദ്ദേഹം പോസ്റ്റില്‍ വിശദമാക്കി.
advertisement
പോസ്റ്റ് വൈറലായതോടെ നിരവധി നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ആറ് മാസത്തേക്ക് ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചു. ചിലര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉടന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ചു. നൈപുണ്യ ശേഷി വികസിപ്പിക്കാനും വരുമാന സാധ്യത വര്‍ദ്ധിപ്പിക്കാനും ചിലര്‍ കുറിച്ചു.
എസ്‌ഐപികള്‍ താല്‍ക്കാലം നിര്‍ത്താനും കടം തീര്‍ക്കാന്‍ ലാഭകരമായ മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കാനും ഒരാള്‍ നിര്‍ദ്ദേശിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ നന്നായി സമ്പാദിക്കുന്നതിനേക്കാള്‍ നന്നായി പണം കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 17, 2025 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാസം 70,000 രൂപ ശമ്പളമുണ്ടായിട്ടും സമ്പാദ്യം സീറോ; വൈറലായി 25-കാരൻ ടെക്കിയുടെ പോസ്റ്റ്