Firoz Chuttipara | ഒരാഴ്ചത്തെ തയാറെടുപ്പ്; ആറര അടി കുഴി; 300 കിലോയുള്ള പോത്തിനെ മന്തിയാക്കി ഫിറോസ് ചുട്ടിപ്പാറ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തില്‍ നിന്നും മാംസം അടര്‍ത്തിയെടുത്ത് നിരത്തി രതീഷ് ഉള്‍പ്പെടെയുള്ള സൂഹൃത്തുക്കള്‍ക്കൊപ്പം രുചിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും ഭക്ഷണപ്രേമികള്‍ക്കും എന്തിന് ട്രോളന്മാര്‍ക്ക് പോലും ഏറെ പ്രിയങ്കരനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ(Firoz Chuttipara). വ്യത്യസ്തമായ പാചകകൂട്ടുകളുമായി യൂട്യൂബില്‍ ഫിറോസിന്റെ പുതിയ പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി റോസ്റ്റ് ചെയ്യുന്നതാണ് വീഡിയോ.
ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ ആറു മണിക്കൂര്‍ കൊണ്ട് പോത്തിനെ റോസ്റ്റ് ചെയ്‌തെടുക്കുന്നത്.
ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനല്‍ തയാറാക്കും. അതിലേക്ക് വലിയ 2 ചെമ്പില്‍ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളില്‍ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കുകയുമാണ് ഫിറോസ് പുതിയ വീഡിയോയില്‍ കാണിക്കുന്നത്. ഇതിനു മുകളില്‍ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടുകയും വശങ്ങളില്‍ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂര്‍ വയ്ക്കുകയും ചെയ്യുന്നു. ഇതേ സമയം മന്തി റൈസ് ദമ്മില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കണം.
advertisement
6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തില്‍ നിന്നും മാംസം അടര്‍ത്തിയെടുത്ത് നിരത്തി, രതീഷ് ഉള്‍പ്പെടെയുള്ള സൂഹൃത്തുക്കള്‍ക്കൊപ്പം രുചിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2022 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Firoz Chuttipara | ഒരാഴ്ചത്തെ തയാറെടുപ്പ്; ആറര അടി കുഴി; 300 കിലോയുള്ള പോത്തിനെ മന്തിയാക്കി ഫിറോസ് ചുട്ടിപ്പാറ