ഏഴുവയസുകാരി ഓർഡർ ചെയ്ത ഭക്ഷണം എത്തിയത് 42 തവണ; ആപ്പിന്‍റെ തകരാറെന്ന് വിശദീകരണം
- Published by:user_49
Last Updated:
ഒരേ ഓർഡറുമായി 42 ഫുഡ് ഡെലിവറി ജീവനക്കാരാണ് പലതവണയായി വീട്ടിലെത്തിയത്
മുത്തശിക്കും തനിക്കുമായി ഉച്ച ഊണ് ഓർഡര്‍ ചെയ്ത ഏഴു വയസുകാരിയുടെ അനുഭവമാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ വൈറലാകുന്ന വാർത്ത. സാധാരണ പോലെ തന്നെ ഭക്ഷണം ഓർഡർ ചെയ്ത കുട്ടിക്ക് ഭക്ഷണവുമായി എത്തിയത് 42 പേരാണ്. അതും ഒരേ ഭക്ഷണവുമായി.
ഫിലിപ്പൈൻസിലാണ് സംഭവം. മുത്തശിക്കും കുട്ടിക്കുമായി ചോറും ചിക്കൻ ഫ്രൈയുമാണ് ഓർഡർ ചെയ്തത്. എന്നാൽ ഇതേ ഓർഡറുമായി 42 ഫുഡ് ഡെലിവറി ജീവനക്കാരാണ് പലതവണയായി വീട്ടിലെത്തിയത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് ആപ്ലിക്കേഷൻ അധികൃതർ.
Also Read പത്തൊമ്പതാം വയസിൽ ആരംഭിച്ച ബിസിനസ് ജൈത്രയാത്രക്ക് വിരാമം; 'പിസ ഹട്ട്' സഹസ്ഥാപകൻ അന്തരിച്ചു
ഇന്റർനെറ്റിൻറെ സ്പീഡ് കുറവായതിനാൽ കുട്ടി പല തവണ ഓർഡര്‍ ബട്ടണിൽ അമർത്തിയതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 189 ഫിലിപ്പൈൻ ഡോളറിന് പകരം 7945 ഫിലിപ്പൈൻ ഡോളറാണ് കുട്ടിക്ക് ബില്ലായി എത്തിയത്. തെറ്റ് മനസിലാക്കിയതോടെ പെൺകുട്ടി പരിഭ്രാന്തരായി.
advertisement
കുട്ടിയെയും മുത്തശ്ശിയെയും സഹായിക്കാൻ അയൽക്കാർ സന്നദ്ധരാവുകയായിരുന്നു. അധികം വന്ന ഭക്ഷണ പാക്കറ്റുകൾ എല്ലാവരും വാങ്ങാൻ തുടങ്ങി. ഒരാൾ ഫേസ്ബുക്ക് ലൈവിൽ എത്തി വിവരം ധരിപ്പിച്ചതോടെ കൂടുതൽ പേർ ഭക്ഷണം വാങ്ങാൻ തയ്യാറായി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2020 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഏഴുവയസുകാരി ഓർഡർ ചെയ്ത ഭക്ഷണം എത്തിയത് 42 തവണ; ആപ്പിന്‍റെ തകരാറെന്ന് വിശദീകരണം