സ്ത്രീകളെ ഭയന്ന് 55 വർഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71കാരൻ

Last Updated:

വീടിന് പുറത്ത് 5 അടി ഉയരത്തിൽ വേലി കെട്ടി ആരും കാണാത്ത രീതിയിൽ മറച്ചുകൊണ്ടാണ് ഇയാൾ താമസിക്കുന്നത്

Callitxe Nzamwita
Callitxe Nzamwita
ഭയം എല്ലാവരുടെയും ഉള്ളിലുള്ള ഒരു വികാരം ആണ്. മൃഗങ്ങൾ, വെള്ളം, തീ, ഇരുണ്ട മുറി തുടങ്ങി പല കാര്യങ്ങളോടും ഭയം ഉള്ള ആളുകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ സ്ത്രീകളെ ഭയന്ന് 55 വർഷമായി ഒരു വീടിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഒരാൾ ഉണ്ട്. ആഫ്രിക്കയിലെ റുവാണ്ടൻ സ്വദേശിയായ കാലിറ്റ്‌ക്‌സെ നസാംവിറ്റ എന്ന 71 കാരനാണിത്. സ്ത്രീകളെ ഭയക്കുന്നതിനാലാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുന്നത്. തന്റെ 16-ാം വയസ്സ് മുതൽ ഇദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് കഴിയാൻ തുടങ്ങി എന്നാണ് റിപ്പോർട്ട്. കൂടാതെ വീടിന് പുറത്ത് 5 അടി ഉയരത്തിൽ വേലി കെട്ടി ആരും കാണാത്ത രീതിയിൽ മറച്ചുകൊണ്ടാണ് താമസിക്കുന്നത്.
സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കാനും സ്ത്രീകൾ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു മറ സൃഷ്ടിച്ചിരിക്കുന്നത്. എതിർലിംഗത്തിലുള്ള ആളുകളെ തനിക്ക് ഭയമാണെന്ന് കാലിറ്റ്‌ക്‌സെ വെളിപ്പെടുത്തി. എന്നാൽ സ്ത്രീകളോടാണ് ഭയമാണെങ്കിലും ഇദ്ദേഹത്തിന്റെ നിലനിൽപ്പിന് ആശ്രയമായി നിലകൊള്ളുന്നതും സ്ത്രീകളാണ്. കുട്ടിക്കാലം മുതൽ ഇദ്ദേഹം വീട് വിട്ട് പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു. ഇവരാണ് പലപ്പോഴും കാലിറ്റ്‌ക്‌സെയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നൽകാറുള്ളത്.
advertisement
ഇത് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് എറിഞ്ഞു നൽകുകയാണ് പതിവ്. കാരണം ഇദ്ദേഹത്തെ സഹായിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തന്നെ ആരോടും സംസാരിക്കാൻ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാൽ, ആവശ്യമുള്ളതെന്തും അദ്ദേഹത്തിന്റെ വീട്ടിലേക്ക് എറിഞ്ഞ് നൽകുകയും അത് കാലിറ്റ്‌ക്‌സെ തന്നെ വന്ന് എടുത്തുകൊണ്ട് പോവുകയും ചെയ്യും. ഇനി അഥവാ വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും. അതേസമയം , ഗൈനോഫോബിയ എന്ന മാനസിക അവസ്ഥയാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഇതിന്റെ ലക്ഷണം
advertisement
എന്നാൽ മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ (DSM-5) ഗൈനോഫോബിയ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ഒരു ക്ലിനിക്കൽ പശ്ചാത്തലത്തിൽ ഇതിനെ അസാധാരണമായ ഒരു ഫോബിയ ആയി തന്നെ കണക്കാക്കുന്നു. സ്ത്രീകളോടുള്ള അമിത ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ഉണർത്തുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ പാനിക് അറ്റാക്ക് , നെഞ്ചിലെ അസ്വസ്ഥതകൾ, അമിതമായി വിയർക്കൽ, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്ത്രീകളെ ഭയന്ന് 55 വർഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71കാരൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement