സ്നേഹം സത്യമാണോ എന്നറിയാൻ ജീവിച്ചിരിക്കെ ശവസംസ്‌കാരത്തിന് ഒരുങ്ങി 74-കാരന്‍

Last Updated:

തന്റെ ശവസംസ്‌കാരത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് കാണാനാണ് ഇങ്ങനെ ചെയ്തതെന്ന് മോഹന്‍ ലാല്‍ പറഞ്ഞു

News18
News18
നമ്മള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ ആളുകള്‍ നമ്മളോട് എങ്ങനെ പെരുമാറുന്നുവെന്നും ആരൊക്കെ ദുഃഖിക്കുമെന്നും അറിയാം എല്ലാവര്‍ക്കും ആകാംഷയുണ്ടാകും. എന്നാല്‍ ഇത് അറിയാന്‍ മരിച്ചുകിടക്കുമ്പോള്‍ സാധിക്കില്ലല്ലോ. നിലവില്‍ ലഭിക്കുന്ന സ്‌നേഹം സത്യമാണോ എന്നറിയാന്‍ ജീവിച്ചിരിക്കെ ഒരാള്‍ തന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ്.
ബീഹാറില്‍ നിന്നാണ് ഈ അസാധാരണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ കൊഞ്ചി ഗ്രാമത്തിലാണ് ഈ വിചിത്രമായ കാര്യം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
74-കാരനായ മുന്‍ വ്യോമസേന സൈനികനായ മോഹന്‍ ലാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചു. മരണാനന്തരം നടക്കുന്ന എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് അലങ്കരിച്ച ഒരു ശവപ്പെട്ടിയില്‍ ശ്മശാനത്തിലേക്ക് തന്നെ കൊണ്ടുപോകാനും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. അകമ്പടിയായി ചില വൈകാരിക സംഗീതവും മുഴങ്ങി.
advertisement
ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. നൂറുകണക്കിന് ഗ്രാമവാസികള്‍ അദ്ദേഹത്തിന്റെ ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. എല്ലാവരും ശ്മശാനത്തില്‍ എത്തിയപ്പോള്‍ മോഹന്‍ ലാല്‍ ശവപ്പെട്ടിയില്‍ നിന്ന് എഴുന്നേറ്റു. ഒരു പ്രതീകാത്മക പ്രതിമ കത്തിച്ച് ഒരു സമൂഹ വിരുന്നും തുടര്‍ന്ന് അദ്ദേഹം നടത്തി.
തന്റെ ശവസംസ്‌കാരത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് കാണാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് മോഹന്‍ ലാല്‍  ഇതേക്കുറിച്ച് പറഞ്ഞു. മരണശേഷം ആളുകള്‍ എത്രമാത്രം സ്‌നേഹവും ബഹുമാനവും തനിക്ക് നല്‍കുന്നുണ്ടെന്ന് അറിയാന്‍ ആഗ്രഹിച്ചതായും  അദ്ദേഹം പറഞ്ഞു.
advertisement
മഴക്കാലത്ത് ശവസംസ്‌കാരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ട മോഹന്‍ ലാല്‍ സ്വന്തം ചെലവില്‍ ഗ്രാമത്തില്‍ ഒരു മികച്ച സൗകര്യങ്ങളുള്ള ഒരു ശ്മശാനം നിര്‍മ്മിച്ചുനല്‍കി. ഇദ്ദേഹത്തിന്റെ ഭാര്യ ജീവന്‍ ജ്യോതി 14 വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പ്രതികരണങ്ങള്‍ വന്നു.
2024-ല്‍ ഏതാണ്ട് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചികിത്സയ്ക്കിടെ മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ കരുതിയ 25-കാരന്‍ ചിത കത്തിക്കുന്നതിനിടെ എഴുന്നേറ്റ് വന്നു. രാജസ്ഥാനിലാണ് സംഭവം നടന്നത്. ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുകയും പിന്നീട് ശവസംസ്‌കാരത്തിനായി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം അന്ത്യകര്‍മ്മങ്ങള്‍ നടന്ന സമയത്ത് ഇദ്ദേഹം ശ്വസിക്കാനും ശരീരം ചലിപ്പിക്കാനും തുടങ്ങി. ഇയാള്‍ ബധിരനും മൂകനുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്നേഹം സത്യമാണോ എന്നറിയാൻ ജീവിച്ചിരിക്കെ ശവസംസ്‌കാരത്തിന് ഒരുങ്ങി 74-കാരന്‍
Next Article
advertisement
പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ
പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ
  • അർജുന്റെ മരണത്തിൽ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തു.

  • ക്ലാസ് ടീച്ചർ അർജുനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബവും കുട്ടികളും ആരോപിച്ചു.

  • വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി, കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement