• HOME
  • »
  • NEWS
  • »
  • buzz
  • »
  • Plastic Surgery | പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖം മാറ്റി; പിടികിട്ടാപ്പുള്ളികളായ വനിതകളെ തിരഞ്ഞ് മലേഷ്യൻ പോലീസ്

Plastic Surgery | പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖം മാറ്റി; പിടികിട്ടാപ്പുള്ളികളായ വനിതകളെ തിരഞ്ഞ് മലേഷ്യൻ പോലീസ്

കഴിഞ്ഞ 17 വർഷമായി പോലീസ് ഇവരെ തിരയുകയാണ്. കൊലപാതകം, കവർച്ച, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സംഘമാണിത്.

  • Share this:
പ്ലാസ്റ്റിക് സർജറി (Plastic Surgery) മുൻകാലങ്ങളിൽ ചെലവേറിയ ഒരു ചികിത്സ (Treatment) ആയിരുന്നു. എന്തെങ്കിലും ശാരീരിക അത്യാഹിതങ്ങളോ അപകടങ്ങളോ സംഭവിക്കുമ്പോൾ മാത്രമാണ് ആളുകൾ ഈ ചികിത്സ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് സർജറി എന്നത് മുഖത്തിനും ശരീരത്തിനും രൂപമാറ്റം വരുത്തുന്ന വളരെ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. സൗന്ദര്യ ആവശ്യങ്ങൾക്കായി ആളുകൾ പലപ്പോഴും ഇത്തരം ചികിത്സകൾ നടത്താറുണ്ട്. സ്വന്തം ഐഡന്റിറ്റി മറക്കാൻ കുറ്റവാളികളും ഇപ്പോൾ പ്ലാസ്റ്റിക് സർജറി വ്യാപകമായി ഉപയോ​ഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ മലേഷ്യൻ (Malaysia) പോലീസ് തിരയുന്ന എട്ട് വനിതകൾ പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖം മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് മലേഷ്യയിലെ കെലാന്തനിൽ (Kelantan) താമസിക്കുന്ന 8 വനിതകൾ പ്ലാസ്റ്റിക് സർജറി ചെയ്തത്.

കഴിഞ്ഞ 17 വർഷമായി പോലീസ് ഇവരെ തിരയുകയാണ്. കൊലപാതകം, കവർച്ച, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സംഘമാണിത്. ഇവർ കെലാന്താൻ വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നി​ഗമനം. പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നും പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അവർ താമസിയാതെ സ്ഥലം മാറിയേക്കാമെന്നും
കെലന്തൻ പോലീസ് മേധാവി ദാതുക് ഷാഫിയൻ മമത പറ‍ഞ്ഞു. ഇവരിൽ പലരും തായ്‌ലൻഡിലെ സ്ഥിരതാമസക്കാരാണെന്നും മുഖം മാത്രമല്ല, പേരുകളിലും ഇവർ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കുകളിൽ വർഷങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റവാളികളുടെ പുതിയ മുഖം പൊലീസ് കണ്ടെത്തിയത്.

കുറ്റവാളികളിൽ പലരും വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങൾ സഹകരിച്ചിരുന്നില്ല. പ്രതികളുമായി ഏറെ നാളായി ബന്ധമില്ലെന്ന് ഇവർ അറിയിച്ചു. ഈ കേസ് ഒരു വെല്ലുവിളിയായി എടുത്തിരിക്കുകയാണ് മലേഷ്യൻ പോലീസ്. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് എങ്ങനെ അന്വേഷണം മുന്നോട്ട് നീക്കുമെന്ന് കൗതുകത്തോടെ വീക്ഷിക്കുകയാണ് പലരും.

ബാർബി ഡോളിനെപ്പോലെ ആകാൻ ആ​ഗ്രഹിച്ച് പ്ലാസ്റ്റിക് സർജറി നടത്തിയ ഓസ്ട്രിയൻ വനിതയുടെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ആ​ഗ്രഹിച്ച രൂപം ലഭിക്കാൻ നടത്തിയ ഒന്നിലധികം ശസ്ത്രക്രിയകൾക്കായി 24 ലക്ഷത്തിലേറെ രൂപയാണ് യുവതി ചെലവാക്കിയത്. ശസ്ത്രക്രിയയിലൂടെ ലോകത്തെ ഏറ്റവും വലിയ കവിളുകൾ സ്വന്തമാക്കിയ അനസ്താസിയ എന്ന യുക്രേനിയൻ മോഡലിനെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നതും അടുത്തിടെയാണ്. 26-ാം വയസ്സിലാണ് അനസ്താസിയ ആദ്യമായി ശസ്ത്രക്രിയകള്‍ ചെയ്യാൻ ആരംഭിച്ചത്. തന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും അനസ്താസിയ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് അവള്‍ സുന്ദരിയായിരുന്നുവെന്നാണ് ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടവരിൽ ചിലര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ അനസ്താസിയ ആണ് സുന്ദരി എന്ന് പറയുന്നവരുമുണ്ട്. കവിളുകളെ കൂടാതെ, അനസ്താസിയയുടെ പല്ലുകളും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
Published by:Naveen
First published: