അറുക്കാൻ പിടിച്ച കോഴി ജീവനും കൊണ്ടുപാഞ്ഞു; പിന്നാലെ ഓടിയ കടയുടമ പൊട്ടക്കിണറ്റിൽ വീണു
Last Updated:
മലപ്പുറത്താണ് സംഭവം
മലപ്പുറം: അറുക്കാൻ പിടിച്ച കോഴി കടക്കാരന് കൊടുത്തത് എട്ടിന്റെ പണി. ഇന്നലെ രാവിലെ പത്ത് മണിയോടെ തിരൂരിലാണ് സംഭവം. ഉടമയുടെ കൈയിൽ നിന്ന് കോഴി ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഓടിയ കടയുടമ കാൽ വഴുതി കിണറ്റില വീണു. വീഴ്ചയിൽ കടയുടമയായ അലി (40)യുടെ എല്ലുകൾ പൊട്ടി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരുക്കേറ്റ അലിയെ രണ്ട് ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
അലി കോഴിയെ അറുക്കാൻ എടുത്തപ്പോൾ അത് തെന്നിമാറുകയായിരുന്നു. അതിന് പിന്നാലെ ഓടിയ അലി അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരുക്ക് മൂലം മുകളിലേക്ക് കയറ്റാൻ സാധിച്ചില്ല. ഇദ്ദേഹത്തെ കിണറ്റിലെ പാറയിലേക്ക് കിടത്തിയ ശേഷം നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അലിയെ രക്ഷിച്ച് കരയ്ക്ക് കയറ്റിയത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2019 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അറുക്കാൻ പിടിച്ച കോഴി ജീവനും കൊണ്ടുപാഞ്ഞു; പിന്നാലെ ഓടിയ കടയുടമ പൊട്ടക്കിണറ്റിൽ വീണു