നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | അഞ്ചുവയസുകാരനായ മകനുമൊത്ത് ക്രിക്കറ്റ് കളിക്കവെ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു; CCTVയിൽ അവസാന നിമിഷങ്ങൾ

  Viral Video | അഞ്ചുവയസുകാരനായ മകനുമൊത്ത് ക്രിക്കറ്റ് കളിക്കവെ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു; CCTVയിൽ അവസാന നിമിഷങ്ങൾ

  മരണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് ഇയാളുടെ അവസാന നിമിഷത്തെ സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നത്

  • Share this:
   സൂററ്റ്: രണ്ട് മാസം മുൻപ് മരിച്ച യുവാവിന്‍റെ അവസാന നിമിഷങ്ങളുടെ വീഡിയോ വൈറലാകുന്നു. ഗുജറാത്ത് സൂററ്റിലെ ഭതർ മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് ഇവിടെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായ വിജയ് രമേഷ്ചന്ദ്ര വറെ എന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചത്.   അഞ്ചു വയസുകാരനായ മകനുമൊത്ത് തെരുവിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ ആളുകൾ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയ് മരണത്തിന് കീഴടങ്ങി. മരണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് ഇയാളുടെ അവസാന നിമിഷത്തെ സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നത്. കളിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞുവീഴുന്നതും ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ കാണാനാകും. ‌

   ഗുജറാത്തിലെ ഒരു ബിഎഡ് കോളജ് പ്യൂൺ ആണ് മരിച്ച വിജയ്.
   TRENDING:India-China Border Faceoff | ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]Viral video | കണ്ണുനീരിന് മുന്നിൽ മനസലിഞ്ഞ് കള്ളന്മാർ; മോഷ്ടിച്ച പാക്കറ്റ് തിരിച്ചു നല്‍കി [NEWS] 'ജീവിതത്തെക്കാളും നല്ലത് മരണമെന്ന് നിനക്ക് തോന്നിയെന്ന് ഓർക്കുമ്പോൾ തകർന്നു പോകുന്നു': കൃതി സാനോൺ [PHOTOS]
   Published by:Asha Sulfiker
   First published:
   )}