'പാട്ന  സംസ്ഥാനം': പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാൻ പാടുപെടുന്ന ബീഹാറിലെ ഹെഡ്മാസ്റ്ററുടെ വീഡിയോ വൈറല്‍

Last Updated:

പാട്‌ന ഒരു സംസ്ഥാനമാണ്, അതിന്റെ തലസ്ഥാനം ബിഹാര്‍ ആണ് എന്നായിരുന്നു ഒരു ചോദ്യത്തിനുള്ള പ്രധാനാധ്യാപകന്റെ മറുപടി

ഓരോ ദിവസവും നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്, അതില്‍ ചിലത് തമാശ നിറഞ്ഞതാണെങ്കില്‍ മറ്റ് ചിലത്
വിജ്ഞാനപ്രദമായിരിക്കും. എന്നാല്‍, ബിഹാറില്‍ നിന്നുള്ള ഒരു വീഡിയോ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായതിനാലാണ് വൈറലായിരിക്കുന്നത്. ബിഹാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാടുപെടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വീഡിയോ വൈറലായതോടെ അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുകയാണ് ആളുകൾ.
ബീഹാറിലെ ജാമുയി ജില്ലയിലെ ഖൈറ സബ്ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന നിം നവാദ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകനായ ദശരത് യാദവിനോടാണ് ചോദ്യം ചോദിക്കുന്നത്. വീഡിയോയില്‍, അദ്ദേഹത്തോട് ലളിതമായ പൊതുവിജ്ഞാന ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നാല്‍ ഒന്നിനും ശരിയായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. പാട്‌ന ഒരു സംസ്ഥാനമാണ്, അതിന്റെ തലസ്ഥാനം ബിഹാര്‍ ആണ് എന്നായിരുന്നു ഒരു ചോദ്യത്തിനുള്ള പ്രധാനാധ്യാപകന്റെ മറുപടി.
advertisement
എന്നാല്‍ അതേ സ്‌കൂളിലെ എട്ടാം ക്ലാസിലെ കുട്ടികള്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്നത് വീഡിയോയില്‍ കാണാം. പ്രധാനാധ്യാപകനോട് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കി, അവരുടെ അദ്ധ്യാപകനേക്കാള്‍ പൊതുവിജ്ഞാനം കുട്ടികള്‍ക്കുണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീഡിയോ വൈറലായതോടെ ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ ഇതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുകയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ചീഫ് സെക്രട്ടറി കെ.കെ പഥക് അടുത്തിടെ നിരവധി പുതിയതും കര്‍ശനവുമായ നടപടികള്‍ നടപ്പിലാക്കിയിരുന്നു. അധ്യാപകരുടെ വിദ്യാഭ്യാസവും വിദ്യാഭ്യാസ വകുപ്പിന് വലിയ വെല്ലുവിളിയാണ്.
advertisement
വീഡിയോ വൈറലായതോടെ ഇത്രയും വിവരമില്ലാത്ത ഒരു അധ്യാപകനെ എന്തിനാണ് ഒരു സ്‌കൂളിന്റെ പ്രധാനാധ്യാപകനായി നിയമിച്ചത് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അതേസമയം, ശരിയായ മൂല്യനിര്‍ണ്ണയ പരീക്ഷകളിലൂടെ മെറിറ്റിനെ അടിസ്ഥാനമാക്കി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ്, സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഏറ്റവും പുതിയ വിദ്യാഭ്യാസ നയം.
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനായി പ്രധാനാധ്യാപകന്‍ പാടുപെടുമ്പോള്‍, എട്ടാം ക്ലാസിലെ ശന്തനു കുമാര്‍ എന്ന വിദ്യാര്‍ത്ഥി ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്നത് വീഡിയോയില്‍ കാണാം. ശന്തനുവിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പേരുകളും അവയുടെ തലസ്ഥാനങ്ങളും അറിയാമെന്നു മാത്രമല്ല, കേന്ദ്രഭരണ പ്രദേശങ്ങളെ കുറിച്ച് നല്ല അറിവും ഉണ്ട്. ശന്തനുവിന്റെ അറിവ് വിദ്യാര്‍ത്ഥികളുടെ കഴിവിനെയും ബുദ്ധിയെയുമാണ് ഓര്‍മ്മപ്പെടുത്തുന്നത്, അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരെയും ഉറപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നതാണ് ഈ വീഡിയോ.
advertisement
അധ്യാപക യോഗ്യത മുതല്‍ ക്ലാസില്‍ അറിവ് പകര്‍ന്നു നല്‍കുന്നതുവരെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലെ അസമത്വങ്ങള്‍ പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഈ സംഭവം എടുത്തുകാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പാട്ന  സംസ്ഥാനം': പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാൻ പാടുപെടുന്ന ബീഹാറിലെ ഹെഡ്മാസ്റ്ററുടെ വീഡിയോ വൈറല്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement