ഡോള്‍ഫിന്‍ നീയും? കടലില്‍ നീന്തിയവരെ കടന്നാക്രമിച്ചതിന് ലൈംഗിക നൈരാശ്യമോ കാരണം?

Last Updated:

ലൈംഗിക നൈരാശ്യമാണ് ഡോള്‍ഫിന്റെ ഈ അക്രമസ്വഭാവത്തിന് പിന്നിലെന്ന് ബയോളജിസ്റ്റായ ഡോ. സൈമണ്‍ അലെന്‍ പറഞ്ഞു. ഡോള്‍ഫിനുകളുടെ കൂട്ടത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവും ചിലപ്പോള്‍ ഇതിന് പിന്നിലുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ജപ്പാനിലെ മിഹാമയോട് ചേര്‍ന്നുള്ള കടല്‍തീരത്ത് നീന്താന്‍ ഇറങ്ങുന്നവരെ ആക്രമിച്ച് ഡോള്‍ഫിള്‍. ഈ വര്‍ഷം ഇതുവരെ 18 പേരെയാണ് ഡോള്‍ഫിന്‍ ആക്രമിച്ചത്. മറ്റ് ഡോള്‍ഫിനുകളില്‍ നിന്ന് അകന്ന് കഴിയുന്ന ബോട്ടില്‍നോസ് ഡോള്‍ഫിനാണ് ഈ ആക്രമണത്തിന് പിന്നില്‍. അതേസമയം, ലൈംഗിക നൈരാശ്യമാണ് ഡോള്‍ഫിന്‍ ഇത്തരത്തില്‍ അക്രമണകാരിയാകാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഡോള്‍ഫിന്റെ ആക്രമണത്തില്‍ ചെറിയൊരു കുട്ടിയുടെ വിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുപതോളം തുന്നലാണ് കുട്ടിയുടെ കൈയില്‍ ഇടേണ്ടി വന്നത്. ഡോള്‍ഫിനുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കാന്‍ പ്രാദേശിക അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂര്‍ച്ചയേറിയ പല്ലുകൊണ്ട് ആക്രമിക്കാനും കടലിലേക്ക് വലിച്ചുകൊണ്ടുപോകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഈ ഡോള്‍ഫിന്റെ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞവര്‍ഷം ആറ് പേര്‍ക്കാണ് ഡോള്‍ഫിന്റ ആക്രമണത്തില്‍ പരിക്കേറ്റത്. അതില്‍ ഒരാളുടെ വാരിയെല്ലിന് ഒടിവ് സംഭവിച്ചിരുന്നു. 2022ലും ഡോള്‍ഫിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുവേ മനുഷ്യരോട് സൗഹാര്‍ദപരമായി ഇടപെടുന്ന ഡോള്‍ഫിനുകള്‍ ചിലപ്പോഴെങ്കിലും ആക്രമണകാരികളാകാറുണ്ട്. 1994ല്‍ ബ്രസീലിലുള്ള തിയാവോ എന്ന ഡോള്‍ഫിള്‍ കടലില്‍ നീന്തിയ രണ്ട് പേരെ ആക്രമിച്ചിരുന്നു. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് 22 പേരെ ഈ ഡോള്‍ഫിന്‍ ആക്രമിച്ചിരുന്നു.
advertisement
ഇതേ ഡോള്‍ഫിന്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷവും ആളുകളെ ആക്രമിച്ചതെന്ന് കരുതുന്നതായി വിദഗ്ധര്‍ പറഞ്ഞു. രണ്ടു കേസുകളിലും ആക്രമണം നടത്തിയ ഡോള്‍ഫിന്റെ വാല് ഒരുപോലെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രണ്ടും ഒരു ഡോള്‍ഫിന്‍ തന്നെയാണെന്ന് മിയേ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ തെഡാമിച്ചി മോറിസാക പറഞ്ഞു. ഡോള്‍ഫിനുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്ന സ്വാഭാവിക രീതിയായ 'പ്ലേ- ബൈറ്റിംഗ്' ആയിരിക്കാമിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഡോള്‍ഫിന്റെ പ്രവര്‍ത്തനരീതി കൂടുതല്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലൈംഗിക നൈരാശ്യമാണ് ഡോള്‍ഫിന്റെ ഈ അക്രമസ്വഭാവത്തിന് പിന്നിലെന്ന് ബയോളജിസ്റ്റായ ഡോ. സൈമണ്‍ അലെന്‍ പറഞ്ഞു. ഡോള്‍ഫിനുകളുടെ കൂട്ടത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവും ചിലപ്പോള്‍ ഇതിന് പിന്നിലുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മോണ്‍ വ്യതിയാനമോ ലൈംഗിക വിരക്തിയോ ഒക്കെയാകാം അവ മനുഷ്യരെ ആക്രമിക്കാന്‍ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Summary: A Sexually frustrated dolphin has been blamed for a series of violent attacks on swimmers in the Japanese seaside town of Mihama, leading to widespread fear and concern. The bottlenose dolphin, which has been linked to 18 attacks so far this year, is suspected to be lashing out due to a combination of loneliness and pent-up sexual frustration.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡോള്‍ഫിന്‍ നീയും? കടലില്‍ നീന്തിയവരെ കടന്നാക്രമിച്ചതിന് ലൈംഗിക നൈരാശ്യമോ കാരണം?
Next Article
advertisement
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
  • മലയാളി ചികിത്സ വൈകി മരിച്ച സംഭവത്തിൽ കനേഡിയൻ ആരോഗ്യ സംവിധാനത്തെ ഇലോൺ മസ്ക് വിമർശിച്ചു.

  • മലയാളി ഹൃദയാഘാതം മൂലം 8 മണിക്കൂർ കാത്തിരുന്ന ശേഷം മരിച്ചതിൽ ആശുപത്രി അശ്രദ്ധയെന്ന് ഭാര്യ.

  • കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി, ഉത്തരവാദിത്വം ആവശ്യപ്പെട്ടു.

View All
advertisement