വളരെ മികച്ച ഒരു ഇത് ! അധ്യാപികയായി നിയമനക്കത്ത് ലഭിച്ചത് വിരമിക്കലിന് ഒരു ദിവസം മുമ്പ്

Last Updated:

60 വയസ് പൂര്‍ത്തിയായ അനിത കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു

News18
News18
വിരമിക്കലിന് ഒരു ദിവസം മുമ്പ് ലഭിച്ച നിയമനകത്തുമായി ബീഹാറിലെ അധ്യാപിക. ബീഹാര്‍ സ്വദേശിയായ അനിതാ കുമാരി എന്ന അധ്യാപികയാണ് തനിക്കുണ്ടായ ഈ വിചിത്ര അനുഭവം പങ്കുവെച്ചത്. അധ്യാപനരംഗത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നതിന്റെ തലേദിവസമാണ് തന്നെ തേടി നിയമനകത്ത് എത്തിയതെന്ന് അനിത പറഞ്ഞു.
60 വയസ് പൂര്‍ത്തിയായ അനിത കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൈസ്‌കൂള്‍ അധ്യാപികയായ അനിതയ്ക്ക് 2024 ഡിസംബര്‍ 30നാണ് നിയമനകത്ത് ലഭിച്ചത്. സ്‌പെഷ്യല്‍ ടീച്ചറായാണ് നിയമനം ലഭിച്ചത്. 2025 ജനുവരി ഒന്നിന് ജോലിയ്ക്ക് കയറണമെന്നായിരുന്നു നിയമനകത്തിലെ നിര്‍ദേശം. എന്നാല്‍ 60 വയസ് പൂര്‍ത്തിയായതോടെ 2024 ഡിസംബര്‍ 31ന് അനിത ജോലിയില്‍ നിന്ന് വിരമിച്ചു.
2006ലാണ് അനിത അധ്യാപനജീവിതം ആരംഭിച്ചത്. പഞ്ചായത്ത് അധ്യാപികയായാണ് അനിത തന്റെ കരിയര്‍ ആരംഭിച്ചത്. 2014ല്‍ ഹൈസ്‌കൂള്‍ അധ്യാപകയായി സ്ഥാനക്കയറ്റം ലഭിച്ചു. 2024 മാര്‍ച്ചില്‍ കോംപീറ്റന്‍സി വണ്‍ എക്‌സാം അനിത പാസായി. സ്‌പെഷ്യല്‍ അധ്യാപികയാകുന്നതിന് വേണ്ടിയാണ് അനിത ഈ പരീക്ഷയെഴുതിയത്. എന്നാല്‍ വിരമിക്കലിന് ഒരു ദിവസം മുമ്പാണ് അനിതയെത്തേടി നിയമനകത്ത് എത്തിയത്.
advertisement
വിരമിക്കലോടെ സ്‌പെഷ്യല്‍ അധ്യാപികയായി ജോലി ചെയ്യാന്‍ തനിക്ക് ഇനി കഴിയില്ലെന്ന് അനിത പറഞ്ഞു. വിരമിക്കലിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലും അനിത പങ്കെടുത്തിരുന്നു.
സര്‍ക്കാര്‍ ചട്ടപ്രകാരം 60 വയസ് പൂര്‍ത്തിയാകുന്ന ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് പതിവാണെന്ന് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നിയമപ്രകാരമാണ് അനിത കുമാരിയെ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപികയായി നിയമിച്ചുകൊണ്ട് നിയമനകത്ത് അയച്ചത്. എന്നാല്‍ അതിനുമുമ്പ് തന്നെ അവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതോടെ ഈ നിയമനത്തില്‍ നിന്ന് അവരെ അയോഗ്യയാക്കിയെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വളരെ മികച്ച ഒരു ഇത് ! അധ്യാപികയായി നിയമനക്കത്ത് ലഭിച്ചത് വിരമിക്കലിന് ഒരു ദിവസം മുമ്പ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement