ചെരുപ്പൂരി തല്ല് ; പ്രായമായ രണ്ടു പുരുഷന്മാർ പരസ്പരം ചെരുപ്പുകൾ വെച്ച് മർദ്ദിക്കുന്ന വീഡിയോ വൈറൽ

Last Updated:

രണ്ട് പുരുഷന്മാർ, പ്രായമായ ആളും ഒരു മധ്യവയസ്കനും തമ്മിൽ പൊതുസ്ഥലത്ത് വഴക്കുണ്ടാക്കുന്നതാണ് വിഡിയോയിൽ.

ഈ അടുത്തിടയായി സോഷ്യൽ മീഡിയായിൽ ആകെ തല്ലും ബഹളവുമാണ്. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകളുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞിരിക്കുന്നു. അമ്പരപ്പിക്കുന്ന മറ്റൊരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. രണ്ട് പുരുഷന്മാർ, പ്രായമായ ആളും ഒരു മധ്യവയസ്കനും തമ്മിൽ പൊതുസ്ഥലത്ത് വഴക്കുണ്ടാക്കുന്നതാണ് വിഡിയോയിൽ. പുരുഷന്മാർ പരസ്പരം അടിക്കുന്നതിന് മുമ്പ് വാക്ക് തർക്കം ഉണ്ടാവുന്നത് കാണാം. മധ്യവയസ്‌കൻ തന്റെ കാലിൽ നിന്ന് ചെരുപ്പ് ഊരിയെടുക്കുന്നു, വൃദ്ധനും അത് തന്നെ ചെയ്യുന്നു. വാക്കുതർക്കം കൂടിവരുന്നു. പെട്ടന്ന് അവർ ചെരിപ്പുകൾവെച്ച് പരസ്പരം മുഖത്ത് ആഞ്ഞടിക്കുന്നു.
വൃദ്ധനെ ഒരു ജനലിനു നേരെ തള്ളിയിട്ട് മറ്റേയാൾ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നു, വയസായ ആളാവട്ടെ ദേഷ്യം മുഴുവനും അയാളുടെ മേൽ തീർക്കുന്നു. വഴക്ക് ശാരീരികമായി മാറിയപ്പോൾ അവർ പരസ്പരം അസഭ്യം പറയുന്നത് കേൾക്കാം. ചുറ്റും കൂടിനിന്ന പുരുഷന്മാർ ആദ്യം വഴക്ക് നിർത്താതെ തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഒരാൾ പിന്നീട് ഇടപെട്ടാണ് തല്ല് നിർത്തിയത്. അവരുടെ വഴക്കിന്റെ കാരണം വ്യക്തമല്ല.
advertisement
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആലപ്പുഴയിൽ ഒരു വിവാഹച്ചടങ്ങിൽ പപ്പടത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിൽ വൻ കലഹമുണ്ടായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. വിവാഹ വിരുന്നിൽ അതിഥികൾക്ക് പപ്പടം നൽകാത്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ ആറോളം പേർക്ക് പരിക്കേറ്റിരുന്നു.
advertisement
ഈ അടുത്തിടയായി സോഷ്യൽ മീഡിയായിൽ ആകെ തല്ലും ബഹളവുമാണ്. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകളുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെരുപ്പൂരി തല്ല് ; പ്രായമായ രണ്ടു പുരുഷന്മാർ പരസ്പരം ചെരുപ്പുകൾ വെച്ച് മർദ്ദിക്കുന്ന വീഡിയോ വൈറൽ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement