advertisement

തേനീച്ചയാക്രമണത്തിന് കുഞ്ഞുങ്ങളെ വിട്ടുകൊടുത്തില്ല; നൂറുകണക്കിന് കുത്തേറ്റ് അങ്കണവാടിയിലെ പാചകക്കാരി മരിച്ചു

Last Updated:

നൂറുകണക്കിന് തേനീച്ചക്കൂട്ടം കുത്തിയിട്ടും, അവസാനത്തെ കുട്ടി വരെ സുരക്ഷിതയാകുന്നതുവരെ അവർ പിന്മാറിയില്ല

കാഞ്ചൻ ബായ് മേഘ്‌വാൾ
കാഞ്ചൻ ബായ് മേഘ്‌വാൾ
സ്വന്തം സുരക്ഷ പണയപ്പെടുത്തി കുഞ്ഞുങ്ങളെ രക്ഷിച്ച അങ്കണവാടി ജീവനക്കാരി മരിച്ചു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ അങ്കണവാടിയിലെ പാചകക്കാരി, രൺപൂർ ഗ്രാമത്തിലെ 20 ഓളം കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ട് ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാറി.
മദവാഡ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രത്തിലാണ് സംഭവം നടന്നത്. കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേൽ ഒരു വലിയ തേനീച്ചക്കൂട്ടം വലയംവച്ചു. ആ നിമിഷം തന്നെ, കേന്ദ്രത്തിലെ പാചകക്കാരിയായ കാഞ്ചൻ ബായ് മേഘ്‌വാൾ സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ സമീപത്ത് കിടന്നിരുന്ന ടാർപോളിനുകളും പായകളും എടുത്ത് ഒന്നൊന്നായി കുട്ടികളെ പൊതിഞ്ഞ്, സ്വന്തം ശരീരം കൊണ്ട് അവരെ സംരക്ഷിച്ച്, കേന്ദ്രത്തിലേക്ക് മാറ്റി. തേനീച്ചകൾക്കും കുട്ടികൾക്കും ഇടയിൽ നിന്ന കാഞ്ചൻ ബായ്ക്ക് നേരെ തേനീച്ചക്കൂട്ടം തിരിഞ്ഞു.
നൂറുകണക്കിന് തേനീച്ചക്കൂട്ടം കുത്തിയിട്ടും, അവസാനത്തെ കുട്ടി വരെ സുരക്ഷിതയാകുന്നതുവരെ അവർ പിന്മാറിയില്ല.
advertisement
ഗ്രാമവാസികൾ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും കാഞ്ചൻ ബായി തളർന്നു വീണിരുന്നു. കോൺസ്റ്റബിൾ കലുനാഥും പൈലറ്റ് രാജേഷ് റാത്തോഡും ചേർന്ന് അവരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. അവരുടെ ശരീരത്തിൽ എണ്ണമറ്റ തേനീച്ചകളുടെ കുത്തേറ്റിരുന്നു. അവർ പ്രകടിപ്പിച്ച ധീരതയുടെ തെളിവായി ആ കുത്തുകൾ നിലനിൽക്കുന്നു.
നാട്ടുകാർക്ക് കാഞ്ചൻ ബായി ഒരു അങ്കണവാടി ജീവനക്കാരി എന്നതിലുപരിയായിരുന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്തു നൽകിയിരുന്ന അവർ, ജയ് മാതാ ദി എന്ന സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. കുടുംബത്തിന്റെ ഏക നെടുംതൂണായിരുന്നു അവർ. ഭർത്താവ് ശിവ്‌ലാൽ തളർവാതരോഗിയാണ്. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്‌.
advertisement
Summary: Anganwadi worker dies after risking her own safety to save children. The cook at an Anganwadi in Madhya Pradesh's Neemuch district sacrificed her own life to save the lives of around 20 children in Ranpur village, becoming a symbol of courage and love. The incident took place at an Anganwadi centre in Madavada panchayat
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തേനീച്ചയാക്രമണത്തിന് കുഞ്ഞുങ്ങളെ വിട്ടുകൊടുത്തില്ല; നൂറുകണക്കിന് കുത്തേറ്റ് അങ്കണവാടിയിലെ പാചകക്കാരി മരിച്ചു
Next Article
advertisement
സുപ്രീംകോടതി നിരോധനത്തിന് പിന്നാലെ എട്ടാം ക്ലാസ്സിലെ പാഠപുസ്തകം ഉടൻ പിൻവലിക്കാൻ NCERT ഉത്തരവ്
സുപ്രീംകോടതി നിരോധനത്തിന് പിന്നാലെ എട്ടാം ക്ലാസ്സിലെ പാഠപുസ്തകം ഉടൻ പിൻവലിക്കാൻ NCERT ഉത്തരവ്
  • സുപ്രീംകോടതി നിരോധനത്തിന് പിന്നാലെ എട്ടാം ക്ലാസ്സിലെ പാഠപുസ്തകം പിൻവലിക്കാൻ NCERT ഉത്തരവ് പുറപ്പെടുവിച്ചു

  • പുസ്തകത്തിന്റെ അച്ചടിക്കോ ഡിജിറ്റൽ പ്രചാരണത്തിനോ പൂർണ്ണമായ നിരോധനം ഫെബ്രുവരി 26-ലെ കോടതി ഉത്തരവിൽ

  • പുസ്തകവും അതുമായി ബന്ധപ്പെട്ട സാമഗ്രികളും ഡൽഹിയിലെ NCERT ആസ്ഥാനത്തേക്ക് തിരികെ നൽകണമെന്ന് നിർദ്ദേശം

View All
advertisement