'ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല'; വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് അഭിരാമി സുരേഷ്

Last Updated:

'വയനാടിനായി പ്രാർത്ഥിക്കാം' എന്ന പോസ്റ്റ് പങ്കിട്ടു കൊണ്ടാണ് അഭിരാമി സുരേഷ് മനസിന്റെ വിങ്ങൽ വാക്കുകളിൽ കുറിച്ചത്

വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഗായിക അഭിരാമി സുരേഷ് (Abhirami Suresh). 'വയനാടിനായി പ്രാർത്ഥിക്കാം' എന്ന പോസ്റ്റ് പങ്കിട്ടു കൊണ്ടാണ് അഭിരാമി സുരേഷ് മനസിന്റെ വിങ്ങൽ വാക്കുകളിൽ കുറിച്ചത്. ഒറ്റ രാത്രിയിൽ എല്ലാം നഷ്‌ടപ്പെടുന്ന സാഹചര്യം ചിന്തിക്കാവുന്നതിലും അപ്പുറം എന്നാണ് അഭിരാമിയുടെ വാക്കുകൾ. അഭിരാമി സുരേഷിന്റെ പോസ്റ്റിലേക്ക്:
'ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. കുടുംബവും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വപ്നഭവനവും കുഞ്ഞുങ്ങളും എല്ലാം മണ്ണോടലിഞ്ഞു എന്നൊക്കെ പറയാൻ തന്നെ ഒരുപാട് വേദനസഹാചനം ആവുന്നു. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു .. ദൈവ വിശ്വാസം വേണമെന്നില്ല, മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക .. എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു.. കൂടുതൽ വലിച്ചു നീട്ടുന്നില്ല..
advertisement
രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനും കൂടെ നമുക്ക് പ്രാർത്ഥിക്കാം. നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം.. വയനാടിനായി പ്രാർത്ഥിക്കാം .. പ്രാർത്ഥിക്കണം …'
advertisement
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനിയും നിരവധിപ്പേരെ കാണാനില്ല എന്ന് നാട്ടുകാരും ബന്ധുക്കളും പരാതിപ്പെടുന്നു.
Summary: Singer Abhirami Suresh pens a note for the landslide hit Wayanad. 'Even though we may not be able to take part in the rescue or relief efforts, I urge us all to come together in prayer and support for our fellow human beings in Kerala, without any discrimination. This is a time when we need to stand united and do whatever we can, even if it’s just sending positive thoughts and energy. My heart goes out to everyone affected by this tragedy,' a part of the post reads so. 
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല'; വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് അഭിരാമി സുരേഷ്
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement