'മദ്യപാനം മറ്റുള്ളവർക്കും ബുദ്ധിമുട്ടായി, നിർത്താൻ കാരണം ജയസൂര്യയുടെ കഥാപാത്രം'; അജുവർ​ഗീസ്

Last Updated:

മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ വന്നു തുടങ്ങിയതാണെന്നുമാണ് അജു വർ‍​ഗീസ് പറയുന്നത്

News18
News18
ജയസൂര്യ നായകനായെത്തിയ 'വെള്ളം' സിനിമ കണ്ടതോടു കൂടി ജീവിതത്തിൽ വന്നെത്തിയ മാറ്റത്തെ കുറിച്ച് പറഞ്ഞ് നടൻ അജു വർ​ഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നെന്നുമാണ് അജു പറയുന്നത്. വെള്ളം സിനിമ കണ്ടതോടെയാണ് ഇതിനൊക്കെ മാറ്റം വന്നതെന്നാണ് നടന്റെ വെളിപ്പെടുത്തൽ. സിനിമ തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ച് മനോരമ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അജുവർ​ഗീസ്. ‍
മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ വന്നു തുടങ്ങിയതാണെന്നുമാണ് അജു വർ‍​ഗീസ് പറയുന്നത്. മാനസിക സമ്മർദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നത്. പിന്നീട് മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങി. ഇതു മൂലം തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പ്രയാസമുണ്ടാകാൻ തുടങ്ങിയെന്നാണ് അജു പറയുന്നത്.
ആ സമയത്താണ് താൻ വെള്ളം സിനിമ കണ്ടതെന്നും താൻ‌ അതിൽ ജയസൂര്യ അവതരിപ്പിച്ച മുരളിയുടെ കഥാപാത്രത്തിലേക്ക് അധികം വൈകാതെ എത്തുമെന്ന് ഒരു തോന്നലുണ്ടാക്കി. അത് തന്നിൽ ഒരു ഷോക്കിങ് ഉണ്ടാക്കിയെന്നുമാണ് നടന്റെ വെളിപ്പെടുത്തൽ. ഈ ഒരു തോന്നൽ ഞെട്ടലും ഭയവും ഉണ്ടാക്കിയെന്നും തുടർന്നാണ് മദ്യപാനം നിർത്താൻ തീരുമാനിച്ചതെന്നുമാണ് അജു വർ​ഗീസ് പറഞ്ഞത്.
advertisement
2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് അജു അഭിനയ രം​ഗത്തേക്ക് വരുന്നത്.
തട്ടത്തിൽ മറയത്ത് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് നടന് ജനപ്രീതി നേടികൊടുത്തത്. 2019-ൽ പുറത്തിറങ്ങിയ ഹെലൻ എന്ന ചിത്രത്തിലൂടെയാണ് നടൻ സീരിയസ് വേഷങ്ങളിലേക്ക് കടന്നത്. സഹനടനായും കോമേഡിയനായും കരിയർ ആരംഭിച്ച അജു ഇപ്പോൾ വില്ലൻ, നായകൻ തുടങ്ങി എല്ലാ റോളുകളിലും തിളങ്ങാറുണ്ട്. അജുവിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം സ്വർ​ഗമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മദ്യപാനം മറ്റുള്ളവർക്കും ബുദ്ധിമുട്ടായി, നിർത്താൻ കാരണം ജയസൂര്യയുടെ കഥാപാത്രം'; അജുവർ​ഗീസ്
Next Article
advertisement
കാർഷിക സർവകലാശാല ഫീസ് വർധന: സിപിഐയുടെ കൃഷി വകുപ്പിനെതിരെ SFI സമരം
കാർഷിക സർവകലാശാല ഫീസ് വർധന: സിപിഐയുടെ കൃഷി വകുപ്പിനെതിരെ SFI സമരം
  • കാർഷിക സർവകലാശാല ഫീസ് വർധനവിനെതിരെ എസ്എഫ്ഐ സമരം, ഇന്ന് മാർച്ച് സംഘടിപ്പിക്കും.

  • പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫും എ ഐ വൈ എഫും സമരം ശക്തിപ്പെടുത്തുന്നു.

  • പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രതിഷേധം.

View All
advertisement