'മേനോൻ ഷോക്കെതിരെയുള്ള പ്രതിരോധത്തിന് ബിഗ് സല്യൂട്ട്'; നടൻ ബിനീഷ് ബാസ്റ്റിന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിനീഷ് ബാസ്റ്റിന് വൻ പിന്തുണയാണ് ലഭിച്ചത്

News18 Malayalam | news18
Updated: November 1, 2019, 8:21 AM IST
'മേനോൻ ഷോക്കെതിരെയുള്ള പ്രതിരോധത്തിന് ബിഗ് സല്യൂട്ട്'; നടൻ ബിനീഷ് ബാസ്റ്റിന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ
News 18
  • News18
  • Last Updated: November 1, 2019, 8:21 AM IST
  • Share this:
പാലക്കാട്: ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തുന്ന വേദിയിൽ പങ്കെടുക്കില്ലെന്ന് ദേശീയ അവാർഡ് ജേതാവും സിനിമാ സംവിധായകനുമായ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമായത്.

കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ വ്യക്തമാക്കിയതോടെ സംഘാടകർ വെട്ടിലായി. അനിൽ രാധാകൃഷ്ണൻ മേനോന്‍റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞെങ്കിലും അദ്ദേഹം അത് വക വെച്ചില്ല. സംഘാടകരുടെ എതിർപ്പ് വകവെക്കാതെ വേദിയിലെത്തിയ ബിനീഷ് സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

'മതമല്ല, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം' സംവിധായകനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിനീഷ് ബാസ്റ്റിന് വൻ പിന്തുണയാണ് ലഭിച്ചത്. മേനോൻ ഷോയ്ക്കെതിരെയുള്ള പ്രതിരോധത്തിന് ബിഗ് സല്യൂട്ട് എന്നാണ് സോഷ്യൽ മീഡിയ ഒറ്റ് സ്വരത്തിൽ പറഞ്ഞത്. 'സവർണ മാടമ്പിത്തരം ചെറുതെങ്കിലും കഴിയുന്ന രീതിയിൽ പ്രതിരോധിച്ച് യുവ സമൂഹത്തിന് മുമ്പിൽ തന്‍റെ അഭിമാനം ഉയർത്തി ആത്മരോഷം നടത്തിയ ഈ കലാകാരന് ഹൃദയത്തിൽ നിന്ന് സല്യൂട്ട്' എന്നാണ് മറ്റൊരു കമന്‍റ്.

സ്റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിൻ സദസിനോട് സംസാരിക്കുകയും ചെയ്തു. താൻ എഴുതി കൊണ്ടുവന്നത് വായിക്കുകയും ചെയ്തു. വിഷമം കൊണ്ട് ചിലപ്പോഴൊക്കെ തൊണ്ട ചെറുതായി ഇടറിയെങ്കിലും പറയാനുള്ളത് പറഞ്ഞിട്ട് തന്നെയായിരുന്നു ബിനീഷ് ബാസ്റ്റിൻ വേദി വിട്ടിറങ്ങിയത്. സോഷ്യൽ മീഡിയ പൂർണ പിന്തുണയാണ് ഇതിനും നൽകിയത്. "മനസ്സിൽ നിറയെ ദേഷ്യം സങ്കടം വന്നിട്ടും നിന്റെ വായിൽ നിന്ന് സാറെ എന്നല്ലേ വന്നോളു അതാണ് മച്ചാനെ നിന്റെ മഹിമ നീ ആണ് താരം"

First published: November 1, 2019, 8:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading