Dharmajan Bolgatty Premkumar| 'ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ'; പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണെന്ന് ധർമ്മജൻ ബോൾ​ഗാട്ടി

Last Updated:

താൻ മൂന്ന് മെഗാ സീരിയൽ എഴുതിയ ആളാണെന്നും അതിൽ തനിക്ക് അഭിമാനമെന്നും ധർമ്മജൻ

News18
News18
സീരിയലുകൾക്കെതിരെ നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേംകുമാർ നടത്തിയ എൻഡോസൾഫാൻ പരാമർശത്തിൽ വിമർശനവുമായി നടൻ ധർമ്മജൻ ബോൾ​ഗാട്ടി. പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോയെന്നും ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ മൂന്ന് മെഗാ സീരിയൽ എഴുതിയ ആളാണെന്നും അതിൽ തനിക്ക് അഭിമാനമെന്നും ധർമ്മജൻ.
ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ....
സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു പരാമർശം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Dharmajan Bolgatty Premkumar| 'ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ'; പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണെന്ന് ധർമ്മജൻ ബോൾ​ഗാട്ടി
Next Article
advertisement
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
  • ഇൻഡിഗോ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ നൽകി.

  • ആറാം ദിവസവും 500-ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

  • സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി.

View All
advertisement