'ആ 12 മണിക്കൂറിനുള്ളിൽ എന്റെ ലോകം മാറിമറിഞ്ഞു'; മകന്റെ ക്യാൻസർ പോരാട്ടത്തെക്കുറിച്ച് നടൻ ഇമ്രാൻ ഹാഷ്മി
- Published by:Sarika N
- news18-malayalam
Last Updated:
2014-ൽ മകന് ക്യാൻസർ സ്ഥിരീകരിച്ചതു മുതലുള്ള അഞ്ച് വർഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി
മുംബൈ: സിനിമയിലെ തിരക്കുകൾക്കിടയിലും തന്റെ ജീവിതത്തെ ഉലച്ചു കളഞ്ഞ മകന്റെ രോഗവിവരത്തെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. 2014-ൽ മകന് ക്യാൻസർ സ്ഥിരീകരിച്ചതു മുതലുള്ള അഞ്ച് വർഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.
2014 ജനുവരി 13-നായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം. മകനോടൊപ്പം പിസ്സ കഴിച്ചുകൊണ്ടിരിക്കെയാണ് ആദ്യ ലക്ഷണം കണ്ടത്. കുട്ടിയുടെ മൂത്രത്തിൽ രക്തം കാണപ്പെട്ടതിനെത്തുടർന്ന് മൂന്ന് മണിക്കൂറിനുള്ളിൽ ഡോക്ടറെ സമീപിച്ചു. പരിശോധനകൾക്ക് ശേഷം മകന് ക്യാൻസർ ആണെന്നും അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ അറിയിച്ചു. വെറും 12 മണിക്കൂറിനുള്ളിൽ തന്റെ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞുവെന്ന് ഇമ്രാൻ ഓർക്കുന്നു. അഞ്ച് വർഷത്തോളം നീണ്ട കഠിനമായ ചികിത്സകൾക്കൊടുവിൽ 2019ലാണ് മകൻ രോഗമുക്തനായത്.
advertisement
നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'തസ്കരി: ദി സ്മഗ്ലേഴ്സ് വെബ്' എന്ന വെബ് സീരീസാണ് ഇമ്രാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ സീരീസിൽ കള്ളക്കടത്ത് സംഘങ്ങളെ തകർക്കുന്ന കരുത്തനായ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷങ്ങളിലെത്തിയ 'ഹഖ്' എന്ന കോർട്ട്റൂം ഡ്രാമയ്ക്കും നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Jan 29, 2026 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ 12 മണിക്കൂറിനുള്ളിൽ എന്റെ ലോകം മാറിമറിഞ്ഞു'; മകന്റെ ക്യാൻസർ പോരാട്ടത്തെക്കുറിച്ച് നടൻ ഇമ്രാൻ ഹാഷ്മി









