'മകളെ പോലെയാണെങ്കിൽ; മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്'; സുരേഷ് ഗോപിയോട് ഹരീഷ് പേരടി
- Published by:Sarika KP
- news18-malayalam
Last Updated:
അതേസമയം തന്‍റെ മകളുടെ സ്ഥാനത്താണ് ഈ പെൺകുട്ടിയെ കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ പ്രവൃത്തി അദ്ദേഹത്തേപ്പോലൊരാൾക്ക് ചേർന്നതല്ലെന്നും ‘മകളെ പോലെയാണെങ്കിൽ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പേരടിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സുരേഷ് ഗോപി ചേട്ടാ…അറിയാതെയാണെങ്കിൽ..ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടകേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു…വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല…അപ്പോളും ആ പെൺകുട്ടി കൈ തട്ടിമാറ്റി…മകളെപോലെയാണെങ്കിൽ…മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്…ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ
കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി താരം പെരുമാറിയത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. അതേസമയം മാധ്യമപ്രവർത്തകയോടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി. മാധ്യമപ്രവർത്തകയ്ക്ക് വിഷമമുണ്ടായെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വാൽസല്യത്തോടെയാണ് താൻ പെരുമാറിയത്. മാധ്യമപ്രവർത്തകയോട് സ്നേഹത്തോടാണ് പെരുമാറിയത്. തന്‍റെ മകളുടെ സ്ഥാനത്താണ് ഈ പെൺകുട്ടിയെ കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
October 28, 2023 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മകളെ പോലെയാണെങ്കിൽ; മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്'; സുരേഷ് ഗോപിയോട് ഹരീഷ് പേരടി


