'ആ പേടി മാറ്റണം'; നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
വസ്ത്രവും പുസ്തകവുമില്ലാത്തതിനാൽ നാലാം ക്ലാസിൽ പഠനം നിർത്തുകയായിരുന്നുവെന്ന് ഇന്ദ്രൻസ് മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മാനം നൽകിയ നടൻമാരിൽ ഒരാളാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തി, ഹാസ്യനടനായി മാറുകയായിരുന്നു അദ്ദേഹം. പിന്നീട് ഏറെ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മികവുറ്റതാക്കി ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങൾക്കും ഇന്ദ്രൻസ് അഹർനായി.
ഇപ്പോഴിതാ, ഒരിക്കൽ അവസാനിപ്പിച്ച പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. നാലാം ക്ലാസിൽ പഠനം നിർത്തിയ താരം, പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്.
ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം നടത്തിയത്. പിന്നീട് തയ്യൽ ജോലിക്കാരനാകുകയും കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ദ്രൻസ് സിനിമയിലേക്ക് വരുന്നത്.
advertisement
ഇപ്പോൾ പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാൻ ഇന്ദ്രൻസിന് അദ്ദേഹത്തിന്‍റേതായ കാരണങ്ങളുമുണ്ട്. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്ന രീതിയാണ് ഇന്ദ്രൻസിന്‍റേത്. ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്.
2018-ൽ ഇറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജ്യൂറി പരാമർശവും ഇന്ദ്രന്‍സിന് ലഭിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 23, 2023 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ പേടി മാറ്റണം'; നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നു