ഈ പ്രായത്തിലും എന്നാ എനര്‍ജിയാ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായ മാതൃക ദമ്പതികളുടെ വൈറൽ ഡാൻസ്; വീഡിയോ
- Published by:Arun krishna
- news18-malayalam
Last Updated:
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ജോജി ജോണിന്‍റെ മാതാപിതാക്കളായ മുണ്ടക്കയം കല്ലക്കുളം വീട്ടിൽ കെ.ജെ. ജോണും ഭാര്യ ലൂസമ്മ ജോണുമാണ് ഈ വൈറല്‍ ദമ്പതികള്‍.
53-ാം വിവാഹ വാര്‍ഷികത്തിന് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തി വൈറലായ ആ മാതൃക ദമ്പതികള്‍ വീണ്ടും തരംഗമാകുന്നു. ഫഹദ് ഫാസില്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ജോജി ജോണിന്‍റെ മാതാപിതാക്കളായ മുണ്ടക്കയം കല്ലക്കുളം വീട്ടിൽ കെ.ജെ. ജോണും ഭാര്യ ലൂസമ്മ ജോണുമാണ് ഈ വൈറല്‍ ദമ്പതികള്‍. കോവിഡ് കാരണം നീണ്ടു പോയ അമ്പതാം വിവാഹ വാര്‍ഷികം 53-ാം വാര്‍ഷികമായി ആഘോഷിക്കേണ്ടി വന്നെങ്കിലും പരിപാടി കളര്‍ഫുളായി തന്നെ മക്കള്‍ സംഘടിപ്പിച്ചു.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ പ്രശസ്തമായ ‘എന്‍റെടുക്കെ വന്നടുക്കും പെമ്പറന്നോളെ’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് 83കാരൻ ജോണും 73 കാരിയായ ലൂസമ്മയും വീണ്ടും കൈയ്യടി നേടിയത്. നൃത്തത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ജോജി’ സിനിമയിലെ ‘നിർത്തിയങ്ങ് അപമാനിക്കുവാന്നേ’ എന്ന ഡയലോഗിലൂടെയാണ് ഇവരുടെ മൂന്നാമത്തെ മകനും നടനുമായ ജോജി ജോണ്‍ ശ്രദ്ധിക്കപ്പെടുന്നത്. മക്കളും മരുമക്കളും പേരക്കുട്ടികളും ചേര്‍ന്ന് വിവാഹ വാര്‍ഷികം കളറാക്കാന്‍ തയ്യറാക്കിയ കലക്കൻ ‘സേവ് ദി ഡേറ്റ്’ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
advertisement
സിനിമയിൽ നിന്നും അമ്മയ്ക്കും അച്ഛനും അൽപ്പം 1970s റൊമാന്സിന്റെ ഛായ നൽകുന്ന മേക്കപ്പ് ചെയ്തു. ചലച്ചിത്ര രംഗത്തെ മേക്കപ്പ് മാൻ ബോബൻ വരാപ്പുഴയാണ് ചമയം. ജിബിൻ ജോയിയുടെ ആത്രേയ വെഡിങ് സ്റ്റോറീസുമായി കാര്യം അവതരിപ്പിച്ചതും കാര്യങ്ങൾ വേഗത്തിലായി ഈ രൂപത്തിൽ വീഡിയോ എത്തിച്ചേർന്നു. ‘ഏക് ലഡ്കി കോ ദേഖാ തോ’ എന്ന ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ 83കാരൻ ജോണും 73 കാരിയായ ലൂസമ്മയും അഭിനയം എന്ന് വിളിക്കാൻ കഴിയാത്തവണ്ണം സ്വാഭാവിക പ്രകടനത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jul 17, 2023 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ പ്രായത്തിലും എന്നാ എനര്‍ജിയാ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായ മാതൃക ദമ്പതികളുടെ വൈറൽ ഡാൻസ്; വീഡിയോ










