Kalidas Jayaram Marriage | 'പുതിയ യാത്ര പുതിയ തുടക്കം'; വിവാഹത്തിന് എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞ് കാളിദാസ്

Last Updated:

ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ വർഷങ്ങൾക്കുമുൻപത്തിയ ആൾക്കൂട്ടം ഇത്തവണയും ഉണ്ടായെന്നാണ് പാർവതി പറഞ്ഞത്

News18
News18
വിവാഹത്തിന് പങ്കെടുക്കാനെത്തിയ എല്ലാവർക്കും നന്ദി അറിയിച്ച് കാളിദാസ് ജയറാം. മൂന്നര വർഷത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയതെന്നും കാളിദാസ് പറഞ്ഞു. വിവാഹ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാളിദാസ്.
'പുതിയ യാത്ര പുതിയ തുടക്കം' എന്നാണ് വിവാഹത്തെ കുറിച്ച് കാളിദാസ് പറഞ്ഞത്. നല്ല പേടിയോടെയായിരുന്നു വിവാഹത്തിന് എത്തിയത്. ​ഗുരുവായൂർ അമ്പലത്തിൽ കയറിയതോടെ നല്ല സമാധാനം കിട്ടിയതുപോലെയായിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ തിരക്ക് കാരണം ഗുരുവായൂർ അമ്പലത്തിലെത്തിയ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും കാളിദാസ് വ്യക്തമാക്കി.
'ഞങ്ങളുടെ സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ജയറാം പറഞ്ഞത്.ഏകദേശം 32 വർ‌ഷങ്ങൾക്ക് മുമ്പ്, ​ഗുരുവായൂരപ്പന്റെ മുമ്പിൽ വച്ചാണ് അശ്വതിയെ താലികെട്ടിയത്. അന്ന് ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു. പിന്നീട്, കണ്ണനും ചക്കിയും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തി. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ നവനീതും
advertisement
താരിണിയും അതിഥികളായെത്തി. ഞങ്ങൾക്ക് മരുമകനും മരുമോളുമല്ല, മകനും മകളുമാണ് അവർ.'- ജയറാം പറഞ്ഞു.
ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ വർഷങ്ങൾക്കുമുൻപത്തിയ ആൾക്കൂട്ടം ഇത്തവണയും ഉണ്ടായി. കേരളത്തിൻറെ പല ഭാഗത്തുനിന്നും ആളുകൾ കല്ല്യാണം കൂടാൻ എത്തിയതിന് സന്തോഷമെന്നായിരുന്നു പാർവതിയുടെ വാക്കുകൾ.
​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.30 നും 7.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ചായിരുന്നു കാളിദാസ്  താരണി കലിംഗരായരെ തുളസി ഹാരം അണിയിച്ച് താലികെട്ടിയത്.11-ാം തീയതി ബുധനാഴ്ചയാണ് ചെന്നെയിൽ വിവാഹ സൽക്കാരം ഒരുക്കിയിരിക്കുന്നത്
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kalidas Jayaram Marriage | 'പുതിയ യാത്ര പുതിയ തുടക്കം'; വിവാഹത്തിന് എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞ് കാളിദാസ്
Next Article
advertisement
തിരുവനന്തപുരം കഴക്കൂട്ടത്തെ 4 വയസുകാരന്റെ മരണം കൊലപാതകം
തിരുവനന്തപുരം കഴക്കൂട്ടത്തെ 4 വയസുകാരന്റെ മരണം കൊലപാതകം
  • തിരുവനന്തപുരം കഴക്കൂട്ടത്ത് 4 വയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം സ്ഥിരീകരിച്ചു.

  • കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍.

  • ആശുപത്രി അധികൃതര്‍ കണ്ട കഴുത്തിലെ പാടുകള്‍ പോലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു.

View All
advertisement