പടച്ചവന്റെ തിരക്കഥ, അത് വല്ലാത്ത ഒരു തിരക്കഥയാ! രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് കോട്ടയം ന‍സീർ

Last Updated:

ജയിലർ 2വിന്റെ ഷൂട്ടിനായി രജനികാന്ത് കേരളത്തിലെത്തിയ വേളയിലാണ് കോട്ടയം നസീർ രജനികാന്തിനെ കണ്ടത്

News18
News18
തന്റെ ബാല്യകാലം മുതൽ ആരാധിച്ച സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് നടൻ കോട്ടയം നസീർ. ജയിലർ 2വിന്റെ ഷൂട്ടിനായി രജനികാന്ത് കേരളത്തിലെത്തിയ വേളയിലാണ് കോട്ടയം നസീർ അദ്ദേഹത്തെ കണ്ടത്. വർഷങ്ങൾക്ക് മുൻപ് കറുകച്ചാലിലെ ഓല മേഞ്ഞ "മോഡേൺ" സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ.
ഇന്ന് വർഷങ്ങൾക്കിപ്പുറം താൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന ബുക്ക്‌ ജയിലർ 2–ന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ലെന്ന് കോട്ടയം നസീർ കുറിച്ചു. ‍
ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും പടച്ചവന്റെ തിരക്കഥ, അത് വല്ലാത്ത ഒരു തിരക്കഥയാണെന്നും കോട്ടയം നസീർ കുറിച്ചു.
advertisement
കോട്ടയം നസീർ പങ്കുവെച്ച കുറിപ്പ്
വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓല മേഞ്ഞ " മോഡേൺ "സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ.. എത്രയോ ചുവരുകളിൽ ഈ" സ്റ്റൈൽ മന്നന്റെ "എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു.പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ... സ്റ്റൈലുകൾ അനുകരിച്ചു.... ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച "ചിത്രങ്ങൾ "അടങ്ങിയ "ART OF MY HEART "
എന്ന ബുക്ക്‌ "ജയിലർ 2"വിന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ... ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ....സ്വപ്നമാണോ.... ജീവിതമാണോ... എന്നൊരു എത്തും പിടിയും കിട്ടിയില്ല...മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു... ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും "പടച്ചവന്റെ തിരക്കഥ"അത് വല്ലാത്ത ഒരു "തിരക്കഥയാ"
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പടച്ചവന്റെ തിരക്കഥ, അത് വല്ലാത്ത ഒരു തിരക്കഥയാ! രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് കോട്ടയം ന‍സീർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement