'മോനേ സഞ്ജു, സാരമില്ല'; അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ'; നടൻ മനോജ്
- Published by:Sarika KP
- news18-malayalam
Last Updated:
സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്.
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി 241 വിജയലക്ഷ്യം ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ചാണ് ഓസ്ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയം ഉൾക്കൊള്ളാൻ ക്രിക്കറ്റ് പ്രേമികൾക്ക് സമയമെടുത്തെന്ന് വരും. ഇതിനിടെയിൽ നടൻ മനോജ് കുമാറിന്റെ ഫേസ്ബിക്ക് പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. സഞ്ജു സാംസണിന്റെ ചിത്രം പങ്കുവച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്.
“മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടൻ കുറിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
November 19, 2023 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മോനേ സഞ്ജു, സാരമില്ല'; അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ'; നടൻ മനോജ്