ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല'; അനുഷ്കയെയും അതിയാ ഷെട്ടിയെയും പരിഹസിച്ച് ഹര്‍ഭജന്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഹര്‍ഭജന്‍റെ പരാമര്‍ശം നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ലോകകപ്പില്‍ ഇന്ത്യ– ഓസ്ട്രേലിയ ഫൈനല്‍ മത്സരത്തിനിടെ വിവാദ പരാമർശവുമായി ഹര്‍ഭജന്‍ സിങ്. ഇന്ത്യയുടെ ബാറ്റിംഗ് നടക്കുന്നതിനിടെയില്‍ ക്യാമറ കണ്ണുകൾ ഗാലറിയിലേക്ക് നീങ്ങിയപ്പോഴാണ് കമന്‍ററി ബോക്സില്‍ നിന്നും ഹര്‍ഭജന്‍റെ വിവാദ പരാമര്‍ശം ഉണ്ടായത്. അനുഷ്കയും കെ.എല്‍ രാഹുലിന്‍റെ ഭാര്യ അതിയ ഷെട്ടിയും തമ്മില്‍ സംസാരിക്കുന്നതാണ് ക്യാമറ പകർത്തിയത്. ഇതിനിടെയില്‍ കമന്‍ററി പറയുകയായിരുന്ന ഹര്‍ഭജന്‍ ഉടന്‍ തന്നെ ‘അവര് സത്യത്തില്‍ ക്രിക്കറ്റിനെ കുറിച്ചാണോ, സിനിമകളെ കുറിച്ചാണോ സംസാരിക്കുന്നത്’, ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അറിയുമെന്ന് എനിക്ക് നല്ല സംശയമുണ്ട്’. പറയുകയായിരുന്നു. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററിയില്‍ ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.
@harbhajan_singh What do you mean that the ladies understand cricket or not?? Please apologise immediately. @AnushkaSharma@theathiyashetty@klrahul@imVkohli#INDvsAUSfinal #INDvAUS #ICCWorldCupFinal pic.twitter.com/8gKlG8WvJP
— Arunodaya Singh (@ArunodayaSingh3) November 19, 2023
advertisement
ഹര്‍ഭജന്‍റെ വിവാദ പരാമർശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയായണ്.ഇതിനു പിന്നാലെ നിരവധി പേരാണ് ഹര്‍ഭജന്‍റെ പരാമർശം മോശമായെന്നും മാപ്പ് പറയണമെന്നും പറഞ്ഞ് രംഗത്ത് എത്തുന്നത്. ഇത്തരം വാക്കുകള്‍ വിളിച്ചു പറയുന്നതിന് ന്യായീകരണമില്ലെന്നും സമൂഹ മാധ്യമമായ എക്സില്‍ ആളുകള്‍ കുറിച്ചു. ഹിന്ദി കമന്‍റേറ്റര്‍മാരുടെ പരിഹാസം അതിരുകടക്കുന്നുണ്ടെന്നും ചിലര്‍ കുറിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmadabad,Ahmadabad,Gujarat
First Published :
November 19, 2023 9:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല'; അനുഷ്കയെയും അതിയാ ഷെട്ടിയെയും പരിഹസിച്ച് ഹര്‍ഭജന്‍