Mohanlal| പനിയും ശ്വാസതടസ്സവും;നടൻ മോഹൻലാൽ വിശ്രമത്തിൽ
- Published by:ASHLI
- news18-malayalam
Last Updated:
ശ്വാസതടസ്സവും നേരിട്ടതിന് പിന്നാലെയാണ് മോഹന്‍ലാലിനെ ആശുപത്രിയിൽ ചികിത്സ തേടിയത്
പനിയും ശ്വാസതടസ്സവും നേരിട്ടതിനു പിന്നാലെ നടൻ മോഹൻലാൽ വിശ്രമത്തിൽ.അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പറയുന്നത്.
ആൾതിരക്കുള്ള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും, അഞ്ചുദിവസത്തെ പൂർണ്ണ വിശ്രമവുമാണ് ഡോക്ടർമാർ മോഹൻലാലിന് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനാൽ പൂർണ വിശ്രമത്തിലാണ് താരം. ആശുപത്രി അധികൃതരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇപ്പോൾ വൈറൽ ആണ് .
അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു മോഹൻലാൽ. ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ വർക്കുകൾ പുരോഗമിച്ചിക്കവേ കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ വർദ്ധിച്ചത്. ശ്വാസ തടസ്സം കൂടാതെ മോഹൻലാലിന് മസിൽ പെയിനും ഉണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 18, 2024 2:42 PM IST