Mohanlal| 'വാർത്ത ഏതുമാകട്ടെ മോഹൻലാലിന്റെ തലാ... ഫുൾ ഫിഗർ'; താരത്തെ ആക്ഷേപിക്കുന്നുവെന്നാരോപിച്ച് വേറിട്ട പ്രതിഷേധം വൈറൽ
- Published by:Ashli Rajan
- news18-malayalam
Last Updated:
ടിആർപി റേറ്റിങ്ങിനും റീച്ചിനും വേണ്ടി ലാലേട്ടന്റെ ചിത്രങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.
നടൻ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നു. ഒരു ബന്ധവുമില്ലാത്ത വാർത്തകളിൽ പോലും മോഹൻലാലിന്റെ ചിത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. ടിആർപി റേറ്റിങ്ങിനും റീച്ചിനും വേണ്ടിയാണ് ഇത്തരത്തിൽ മോഹൻലാലിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് ആരാധകരുടെ വാദം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുപറ്റം ആരാധകരുടെ വ്യത്യസ്തമായ പ്രതിഷേധമാണ് ഇപ്പോൾ അരങ്ങേറുന്നത്. ട്രോളുകളുടെ രൂപത്തിലാണ് പ്രതിഷേധം.
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ആ പോസ്റ്റിന് റീച്ച് കൂടുമെന്നും അതിനുവേണ്ടിയാണ് വിവിധ മാധ്യമങ്ങൾ ഇത്തരത്തിൽ ലാലേട്ടന്റെ ചിത്രങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മോഹൻലാലിന്റെ പേര് പോലും എവിടെയും ഇതുവരെ പ്രതിപാദിക്കാത്ത വാർത്തകളിൽ പോലും ലാലേട്ടന്റെ തല ഫുൾ ഫിഗർ എന്ന അവസ്ഥയാണ് ഇപ്പോൾ.
നിരവധി ഫോളോവേഴ്സ് ഉള്ള ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിനെതിരെ ട്രോളുകൾ വന്നിരിക്കുന്നത്. മലയാളത്തിന്റെ മോഹൻലാൽ, ഞാനില്ലാതെ എന്ത് റേറ്റിംങ്, ട്രെൻടിനൊപ്പം എന്നിങ്ങനെയാണ് പോസ്റ്റിന് അനുകൂലിച്ചുകൊണ്ട് കമ്മന്റുകളെത്തുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 02, 2024 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mohanlal| 'വാർത്ത ഏതുമാകട്ടെ മോഹൻലാലിന്റെ തലാ... ഫുൾ ഫിഗർ'; താരത്തെ ആക്ഷേപിക്കുന്നുവെന്നാരോപിച്ച് വേറിട്ട പ്രതിഷേധം വൈറൽ