'ഡിയര്‍ ലാലേട്ടാ'; മോഹൻലാലിന് സമ്മാനമായി ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി

Last Updated:

മെസി ജേഴ്സിയിൽ ഒപ്പു വെയ്ക്കുന്ന വീഡിയോ മോഹൻലാൽ തന്നെയാണ് തന്റെ സമുഹമാധ്യമ പേജിലൂടെ പങ്കുവച്ചത്

News18
News18
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ലഭിച്ച ഒരു സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഫുട്ബാൾ ഇതിഹാസം ലയണൽമെസി കയ്യൊപ്പിട്ട അർജന്റീനയുടെ ജേഴ്സിയാണ് മോഹൻലാലിന്സമ്മാനമായി ലഭിച്ചത്. 'ഡിയര്‍ ലാലേട്ടാ' എന്ന് മെസി ജേഴ്സിയിൽ എഴുതി ഒപ്പു വെയ്ക്കുന്ന വീഡിയോ മോഹൻലാൽ തന്നെ തന്റെ സമുഹ മാധ്യമ പേജിലൂടെ പങ്കുവച്ചത്. ലയണൽ മെസിയുടെ കടുത്ത ആരാധകനായ മോഹൻലാൽ ഇതിഹാസ താരത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സി ലഭിച്ച നിമിഷത്തെ വാക്കുകൾക്കതീതം എന്നാണ് വിശേഷിപ്പിച്ചത്. ജേഴ്സിയുമായി നിൽക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം
"ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന് ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസ താരം ലയണൽ മെസ്സി ഒപ്പിട്ട ഒരു ജേഴ്‌സി.എന്റെ പേരും അതിൽ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ്കൊണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ എളിമയ്ക്കും ദയയും കണ്ട് വളരെക്കാലമായി മെസ്സിയെ ആരാധിക്കുന്ന ഒരാൾക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്.ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലായിരന്നുവെങ്കിൽ ഈ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.എല്ലാറ്റിനുമുപരി ഈ മറക്കാനാവാത്ത സമ്മാനത്തിന് ദൈവത്തിന് നന്ദി" വീഡിയോ പങ്കു വച്ചുകൊണ്ട് മോഹൻലാൽകുറിച്ചു.
advertisement
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നവർ മോഹൻലാലിനു കൈമാറിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഡിയര്‍ ലാലേട്ടാ'; മോഹൻലാലിന് സമ്മാനമായി ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement