ഞാനൊരു സംഭവം തന്നെ! ട്രെയിലർ ലോഞ്ചിൽ സ്വന്തം അഭിനയം കണ്ട് ആർപ്പുവിളിച്ച് നടൻ ബാലയ്യ

Last Updated:

ട്രെയിലറിൽ താൻ പറയുന്ന ഡയലോഗുകൾക്ക് അനുസരിച്ച് ആവേശം കൊള്ളുകയും തലയാട്ടുകയും ചെയ്യുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാവുന്നത്

News18
News18
ഹൈദരാബാദ്: തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന 'അഖണ്ഡ 2: താണ്ഡവം' ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് വേദിയിലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. സ്ക്രീനിൽ സ്വന്തം അഭിനയം കണ്ട് അമ്പരപ്പോടെയും ആവേശത്തോടെയും ആസ്വദിക്കുന്ന ബാലയ്യയെ ആണ് വീഡിയോയിൽ കാണാനാവുക. ട്രെയിലറിൽ താൻ പറയുന്ന ഡയലോഗുകൾക്ക് അനുസരിച്ച് തലയാട്ടുകയും ആവേശം കൊള്ളുകയും ചെയ്യുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. ഒരു നിമിഷത്തിന്റെ ആവേശത്തിൽ ബാലയ്യ അതിശയത്തോടെ ആർത്തുവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. താരത്തിന് അരികിലായി നായികയായ മലയാളി നടി സംയുക്ത മേനോനും ഇരിക്കുന്നുണ്ട്.
ബാലയ്യയുടെ ഈ ആസ്വാദന രീതിക്ക് രസകരമായ കമന്റുകളാണ് പ്രേക്ഷകർ നൽകുന്നത്. 'ലെ ബാലയ്യ: എൻ്റെ അഭിനയം കണ്ട് എൻ്റെ കണ്ണ് തന്നെ തള്ളി', 'ഹോ എന്നെ സമ്മതിക്കണം: ലെ ബാലയ്യ' എന്നിങ്ങനെ പോകുന്നു കമന്റുകൾ. മലയാള സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തെ ഓർമ വന്നുവെന്നും ചില പ്രേക്ഷകർ കുറിക്കുന്നുണ്ട്.
advertisement
നന്ദമുരി ബാലകൃഷ്ണയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. 2021-ൽ റിലീസ് ചെയ്ത 'അഖണ്ഡ' സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്. സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ ആദി പിന്നിസെട്ടിയാണ് വില്ലൻ വേഷം ചെയ്യുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും താരനിരയിലുണ്ട്. ബോയപതി ശ്രീനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്; ബോയപതിയും നന്ദമുരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഒന്നാം ഭാഗം പോലെ തന്നെ ആക്ഷനും സംഘട്ടന രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്ത, ഗോപിചന്ദ് അചന്ത എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സി. രാംപ്രസാദ്, സന്തോഷ് ഡി. സംഗീതം തമൻ എസ്. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഞാനൊരു സംഭവം തന്നെ! ട്രെയിലർ ലോഞ്ചിൽ സ്വന്തം അഭിനയം കണ്ട് ആർപ്പുവിളിച്ച് നടൻ ബാലയ്യ
Next Article
advertisement
പാക് അർദ്ധസൈനിക സേനാ ആസ്ഥാനത്തിന് നേരെ തീവ്രവാദി ആക്രമണം
പാക് അർദ്ധസൈനിക സേനാ ആസ്ഥാനത്തിന് നേരെ തീവ്രവാദി ആക്രമണം
  • പെഷവാറിലെ എഫ്‌സി ആസ്ഥാനത്ത് തീവ്രവാദി ആക്രമണം, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

  • തെഹ്‍രീകെ താലിബാൻ പാകിസ്താൻ (TTP) വിഭാഗം ജമാഅത്തുൽ അഹ്‌റാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

  • സദ്ദാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും നയിക്കുന്ന എല്ലാ പ്രവേശന വഴികളും അടച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ.

View All
advertisement