Salman Khan: 'എത്രകാലം ജീവിച്ചിരിക്കുമെന്നത് ദൈവഹിതം', ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ഭീഷണിയില്‍ സല്‍മാന്‍ ഖാൻ
- Published by:Sarika N
- news18-malayalam
Last Updated:
വലിയ സുരക്ഷ സന്നാഹത്തിനു നടുവിൽ യാത്ര ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും താരം പറഞ്ഞു
തനിക്ക് നേരെ ഉണ്ടാകുന്ന വധഭീഷണികളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ (Salman Khan). നടന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.താൻ എത്രകാലം ജീവിച്ചിരിക്കുമെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ടതാണെന്നും എല്ലാം ദൈവഹിതത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും സൽമാൻ ഖാൻ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ വലിയ സുരക്ഷ സന്നാഹത്തിനു നടുവിൽ യാത്ര ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാനേതാവാണു സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയത്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയ് ഇപ്പോള്‍ സബര്‍മതി ജയിലിലാണ്. എന്നാൽ ഇയാളുടെ അനുയായികളില്‍ നിന്നും സല്‍മാന്‍ ഖാനെതിരേ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. താരത്തിനെതിരെയുള്ള ഭീഷണികൾ തുടര്‍ക്കഥയാകുമ്പോൾ ആദ്യമായാണ് നടൻ ഈ കാര്യങ്ങളിൽ പ്രതികരിച്ചിരിക്കുന്നത്. അതേസമയം , മാര്‍ച്ച് 30-ന് സിക്കന്ദർ ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. രശ്മികയും സൽമാനും തമ്മിലുള്ള പ്രായ വ്യത്യാസം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 28, 2025 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Salman Khan: 'എത്രകാലം ജീവിച്ചിരിക്കുമെന്നത് ദൈവഹിതം', ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ഭീഷണിയില്‍ സല്‍മാന്‍ ഖാൻ