'മലയാളികള്‍ ഹൃദയം കൊണ്ട് നിനക്ക് അവാര്‍ഡ് തന്നു കഴിഞ്ഞു'; മാളികപ്പുറം ബാലതാരം ദേവനന്ദയോട് നടന്‍ ശരത് ദാസ്
- Published by:Arun krishna
- news18-malayalam
Last Updated:
മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പലരും പുരസ്കാരം പ്രതീക്ഷിച്ചിരുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നത് പതിവ് കാഴ്ചയാണ്. പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അവാര്‍ഡ് ലഭിക്കാതെയാകുമ്പോഴുള്ള നീരസം പലരും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്യും. മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പലരും പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ജൂറിയുടെ തീരുമാനം മറ്റൊന്നായതോടെ ആരാധകര്‍ ദേവനന്ദയ്ക്ക് പിന്തുണ നല്‍കി സോഷ്യല്‍ മീഡിയയില്‍ കൂട്ടമായെത്തി.
പ്രമുഖ സിനിമ സീരിയല്‍ നടന്‍ ശരത് ദാസും ദേവനന്ദയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ‘ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും , മനസ്സുകൊണ്ടും , ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ’ എന്ന് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിലെ പ്രകടത്തിലൂടെ തന്മയ സോള്‍ ആണ് ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയായത്. പല്ലൊട്ടി നയന്‍റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ ഡാവിഞ്ചിക്കും പുരസ്കാരം ലഭിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 22, 2023 9:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മലയാളികള്‍ ഹൃദയം കൊണ്ട് നിനക്ക് അവാര്‍ഡ് തന്നു കഴിഞ്ഞു'; മാളികപ്പുറം ബാലതാരം ദേവനന്ദയോട് നടന്‍ ശരത് ദാസ്


