Tovino Thomas: 'എല്ലാ അടിപൊളി അച്ഛന്മാര്‍ക്കും ആശംസകള്‍'; ഫാദേഴ്‌സ് ഡേയില്‍ പുത്തൻ പോസ്റ്റുമായി ടൊവിനോ തോമസ്

Last Updated:

സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ആശംസകൾ നേർന്നത്

News18
News18
ഫാദേഴ്സ് ഡേ ആശംസകൾ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ആശംസകൾ നേർന്നത്. 'ലോകത്തുള്ള എല്ലാ അടിപൊളി അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അച്ഛൻ അഡ്വ: ഇല്ലിക്കല്‍ തോമസിനൊപ്പമുള്ള ചിത്രവും കൂടാതെ മക്കളായ ഇസയ്ക്കും തഹാനുപ്പൊപ്പമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്.



 










View this post on Instagram























 

A post shared by Tovino⚡️Thomas (@tovinothomas)



advertisement
നിരവധി താരങ്ങളാണ് ടൊവിനോയുടെ പോസ്റ്റിന് ആശംസകൾ നേർന്നിരിക്കുന്നത്. ഈ അടുത്താണ് അച്ഛനോടൊപ്പം ജിമ്മിൽ നിന്നുള്ള ഒരു ചിത്രം നടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'അച്ഛൻ, മാർ​ഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി..നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല' എന്ന കുറിപ്പോടെയാണ് ടൊവിനോ അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
അതേസമയം, ടൊവിനോ നായകനായി എത്തിയ ചിത്രം നരിവേട്ട തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ചിത്രമാണ് നരിവേട്ട. മെയ് 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ 28.43 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Tovino Thomas: 'എല്ലാ അടിപൊളി അച്ഛന്മാര്‍ക്കും ആശംസകള്‍'; ഫാദേഴ്‌സ് ഡേയില്‍ പുത്തൻ പോസ്റ്റുമായി ടൊവിനോ തോമസ്
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement