നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു അഭിഭാഷക
- Published by:Sarika KP
- news18-malayalam
Last Updated:
മലപ്പുറം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.
നടൻ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.
ഉല്ലാസിന്‍റെ രണ്ടാം വിവാഹമണിത്. 2022 ഡിസംബറിലാണ് ഉല്ലാസ് പന്തളത്തിന്റെ ആദ്യ ഭാര്യ ആശയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും. അതേസമയം വിവാഹത്തിന് പിന്നാലെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഭാര്യ മരിച്ചിട്ട് അധികകാലം ആയില്ലല്ലോ, കുറച്ച് കൂടെ കാത്തിരിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവരുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 10, 2024 2:01 PM IST