Ahaana Krishna|'എന്റെ കുടുംബത്തിന്റെ മോശം സമയത്ത് കൂടെനിന്ന ജനങ്ങൾക്ക് നന്ദി': പോസ്റ്റുമായി അഹാന കൃഷ്ണ

Last Updated:

തങ്ങളുടെ ജീവിതത്തിൽ ഇരുണ്ടതായി തീരുമായിരുന്ന കഴിഞ്ഞ 3, 4 ദിവസങ്ങള്‍ മലയാളികളുടെ പിന്തുണയില്‍ പ്രകാശപൂരിതമായെന്ന് അഹാന കൂട്ടിച്ചേർത്തു.

News18
News18
നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ പണം മോഷ്ടിച്ചതിനെ തുടർന്നുള്ള സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, കേസിലും തുടർന്നുണ്ടായ സംഭവങ്ങളിലും തനിക്കും കുടുംബത്തിനും പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞിരിക്കുകയാണ് അഹാന കൃഷ്ണ. എന്റെ കുടുംബത്തിന്റെ മോശം സമയത്ത് കൂടെനിന്ന ജനങ്ങൾക്ക് നന്ദിയെന്ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ അഹാന കുറിച്ചു.
തങ്ങളുടെ ജീവിതത്തിൽ ഇരുണ്ടതായി തീരുമായിരുന്ന കഴിഞ്ഞ 3, 4 ദിവസങ്ങള്‍ മലയാളികളുടെ പിന്തുണയില്‍ പ്രകാശപൂരിതമായെന്ന് അഹാന കൂട്ടിച്ചേർത്തു. അതേസമയം, കൂടെ നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ദിയയും രംഗത്ത് എത്തിയിരുന്നു.



 










View this post on Instagram























 

A post shared by Ahaana Krishna (@ahaana_krishna)



advertisement
അഹാന പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' എല്ലാ പ്രശ്‌നങ്ങള്‍ക്കുമിടയില്‍, നിങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ഒരുനിമിഷം കടമെടുക്കുന്നു. സ്വാഭാവികമായും കഴിഞ്ഞ മൂന്നുനാലുദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ടദിനങ്ങളായി തോന്നാം. എന്നാല്‍, നിങ്ങള്‍ എല്ലാവരും എന്നോടും എന്റെ കുടുംബത്തോടും കാണിച്ച ഉപാധികളില്ലാത്തതും പക്ഷപാതമില്ലാത്തതുമായ സ്‌നേഹം കാരണം ഞങ്ങള്‍ക്ക്‌ ആ ഇരുട്ട് അനുഭവപ്പെട്ടില്ല. ഞങ്ങള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും സംരക്ഷണവും അനുഭവപ്പെടുന്നത്ര തെളിച്ചമുള്ളതായിരുന്നു നിങ്ങളുടെ സ്‌നേഹം. മനുഷ്യത്വത്തിലും വൈകാരികതയിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയതിന് കേരളത്തിന് നന്ദി', അഹാന കുറിച്ചു.
advertisement
അതേസമയം, 69 ലക്ഷത്തിലധികം രൂപയുടെ കൃത്രിമം മൂന്ന് വനിതകൾ ചേർന്ന് നടത്തിയിട്ടുണ്ടെന്നാണ് ദിയയുടെ ആരോപണം. അതേസമയം തങ്ങളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണ് വീഡിയോ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതികൾ.കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് പണം തട്ടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ahaana Krishna|'എന്റെ കുടുംബത്തിന്റെ മോശം സമയത്ത് കൂടെനിന്ന ജനങ്ങൾക്ക് നന്ദി': പോസ്റ്റുമായി അഹാന കൃഷ്ണ
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement