'ഞങ്ങളുടെ പൊന്നോമന വന്നെത്തി’; കത്രീന–വിക്കി കൗശല്‍ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

Last Updated:

2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്

News18
News18
മുംബൈ: നടി കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു. തങ്ങളുടെ ആദ്യ കൺമണിയെ വരവേറ്റ സന്തോഷവാർത്ത താരദമ്പതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ന്, നവംബർ 7, 2025 ആണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായി മാറിയതെന്ന് കത്രീനയും വിക്കിയും കുറിച്ചു.



 










View this post on Instagram























 

A post shared by Vicky Kaushal (@vickykaushal09)



advertisement
"ഞങ്ങളുടെ സന്തോഷദിനം വന്നെത്തിയിരിക്കുന്നു. ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്യുന്നു, നവംബർ 07, 2025," എന്നായിരുന്നു ഇരുവരും തങ്ങളുടെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ച കുറിപ്പ്.
വിക്കി കൗശലിന്റെ സഹോദരനും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. "ഞാനിപ്പോൾ അമ്മാവൻ ആയിരിക്കുന്നു," എന്ന് അദ്ദേഹം കുറിച്ചു. ശ്രേയ ഘോഷാൽ, പരിണീതി ചോപ്ര, മാധുരി ദീക്ഷിത് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഇരുവർക്കും അഭിനന്ദനമറിയിച്ച് രംഗത്തെത്തി.
സെപ്റ്റംബർ 23-നാണ് തങ്ങൾ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വിക്കി–കത്രീന ദമ്പതികൾ ആരാധകരെ അറിയിച്ചിരുന്നത്. "ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം," എന്നാണ് കത്രീനയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് അന്ന് താരങ്ങൾ കുറിച്ചത്. 2021 ഡിസംബറിലാണ് രാജസ്ഥാനിൽ വെച്ച് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞങ്ങളുടെ പൊന്നോമന വന്നെത്തി’; കത്രീന–വിക്കി കൗശല്‍ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement