നടി സണ്ണി ലിയോണിനും വിവാഹിതരായ സ്ത്രീകള്‍ക്കുള്ള പ്രതിമാസ സര്‍ക്കാര്‍ ധനസഹായം 1000 രൂപ !
- Published by:Sarika N
- news18-malayalam
Last Updated:
2024 മാര്‍ച്ച് മുതല്‍ എല്ലാ മാസവും 1,000 രൂപ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി
വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ സണ്ണി ലിയോണിയുടെ പേരിൽ അനര്‍ഹമായി പണം കൈക്കലാക്കി യുവാവ്. വീരേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാൾ 2024 മാര്‍ച്ച് മുതല്‍ എല്ലാ മാസവും 1,000 രൂപ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടര്‍ ഹാരിസ് ഉത്തരവിട്ടിട്ടുണ്ട്.

പോണ്‍ താരം ജോണി സിന്‍സിനെ ആണ് സണ്ണി ലിയോണിന്റെ ഭര്‍ത്താവായി രേഖപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ തുടര്‍ നടപടികള്‍ക്കായി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘത്തേയും നിയോഗിച്ചു.
അതേസമയം, പദ്ധതിയില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തത്തെത്തി. പദ്ധതിയുടെ 75 ലക്ഷം ഗുണഭോക്താക്കളില്‍ 50 ലക്ഷത്തിലധികം കേസുകളില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ദീപക് ബൈജ് പറഞ്ഞു. മഹ്താരി വന്ദന്‍ യോജന ബിജെപിയുടെ ഏറ്റവും വലിയ അഴിമതിയായിരിക്കാം എന്ന് ബൈജ് പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്നതാണ് മഹ്താരി വന്ദന്‍ യോജന പദ്ധതി. 10 ഗഡുക്കളായി കോടിക്കണക്കിന് രൂപയാണ് വിതരണം ചെയ്തത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 23, 2024 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നടി സണ്ണി ലിയോണിനും വിവാഹിതരായ സ്ത്രീകള്‍ക്കുള്ള പ്രതിമാസ സര്‍ക്കാര്‍ ധനസഹായം 1000 രൂപ !