പുൽത്തകിടിയിലൂടെ ഓടി നടന്ന് മഴ ആസ്വദിക്കുന്ന നായ്ക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം. പുൽത്തകിടിയിൽ ചാടി മറിഞ്ഞ് ഓടിക്കളിച്ചുക്കൊണ്ടിരിക്കുമ്പോൾ, യജമാനന്റെ വിളി കേട്ട് അവൻ വീട്ടിലേയ്ക്ക് മടങ്ങുന്നതും വീഡിയോയിൽ കാണാം. മഴ ആസ്വദിക്കുന്നതിനിടെ വായിലേക്ക് വീഴുന്ന ഓരോ മഴത്തുള്ളികളും അവന്‍ ചാടിപ്പിടിക്കാൻ ശ്രമിക്കുന്നത് കാഴ്ച്ചക്കാരിൽ ചിരിയുണർത്തും. ജീവിതത്തിൽ ആദ്യമായി ശക്തമായ മഴ കാണുന്ന ഒരു നായ്ക്കുട്ടിയുടെ പ്രതികരണമാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ്.
വ്യത്യസ്തമായ രീതിയിലാണ് സോഷ്യൽ മീഡിയ ഈ വീഡിയോ ക്ലിപ്പിനോട് പ്രതികരിച്ചിരിക്കുന്നത്. നായ്ക്കുട്ടിയുടെ മഴയോടുള്ള സ്നേഹം മനുഷ്യരായ നമുക്ക് ഓരോരുത്തർക്കും ഉണ്ടാകേണ്ടതാണെന്ന് വീഡിയോ കണ്ട നല്ലൊരു വിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
നായ്ക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. നമുക്കേവർക്കും പ്രിയപ്പെട്ട ദൈവത്തിൻറെ ഒരു അപൂർവ സൃഷ്ടിയാണ് നായ്ക്കൾ. തന്റെ വിചാര വികാരങ്ങളെ മറച്ചുവയ്ക്കാതെ അവൻ അപ്പപ്പോള്‍ തന്നെ പുറം ലോകത്തെ അറിയിക്കും. അത് സന്തോഷമായാലും ദേഷ്യമായാലും സങ്കടമായാലും. റെഡ്ഡിറ്റിൽ ഒരു ഉപഭോക്താവ് പങ്കിട്ട ഈ വീഡിയോ ഓൺലൈനിൽ വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു.
ഈ ചെറിയ നായ്ക്കുട്ടിയുടെ സന്തോഷത്തെ മനസിലാക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ് നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായെത്തിയത്. റെഡ്ഡിറ്റിൽ 5,000ലധികം അപ്‌വോട്ടുകളും വീഡിയോ നേടി. ഈ വീഡിയോ ആദ്യത്തെ മഞ്ഞുവീഴ്ച കാണുന്ന ഒരു നായയുടെ വീഡിയോയെ ഓർമ്മിപ്പിക്കുന്നതാണെന്ന് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പറഞ്ഞു.
Also Read-ബഹിരാകാശത്ത് ഇനി തുണിയും അലക്കാം; ഡിറ്റർജന്റ് ബ്രാൻഡായ ടൈഡുമായി സഹകരിച്ച് നാസ
Humor And Animals എന്ന ട്വിറ്റർ അക്കൗണ്ട് പങ്കിട്ട മറ്റൊരു നായ്ക്കുട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ വീഡിയോയിൽ, വെള്ളത്തിൽ കളിക്കുകയും കനത്ത മഴ ആസ്വദിക്കുകയും ചെയ്യുന്ന ഒരു നായയെയാണ് കാണിക്കുന്നത്. പശ്ചാത്തലത്തിൽ ജീൻ കെല്ലിയുടെ പ്രശസ്തമായ ഒരു ഗാനവും കേള്‍ക്കാം. റോഡിലൂടെ ഒഴുകിവരുന്ന മഴവെള്ളത്തിൽ ഒഴുകിയും ഉരുണ്ടുമാണ് ഇവിടെ നായ്ക്കുട്ടി കളിക്കുന്നത്. എത്ര കളിച്ചിട്ടും അവന് മതി വരുന്നില്ല! അവൻ വീണ്ടും വീണ്ടും മഴവെള്ളത്തില്‍ ഉരുണ്ടു കളിച്ച് തന്റെ ആഹ്ളാദം പ്രകടിപ്പിക്കുന്നതാണ് വീഡിയോ. 4.7 മില്യണിലധികം ആളുകളാണ് മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഈ വീഡിയോ കണ്ടത്.
nothing makes me happier than seeing a dog loving life pic.twitter.com/OaohaeVuVO
— Humor And Animals (@humorandanimals) August 27, 2020
സ്വയം ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്ന നായയുടെ വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. മൂക്ക് കൊണ്ട് ക്യാമറ ഓൺ ആക്കിയ ശേഷമാണ് സ്വന്തം പ്രകടനം സീക്രെട്ട് എന്ന ഈ നായ്ക്കുട്ടി റെക്കോർഡ് ചെയ്യുന്നത്. സീക്രട്ട് സ്വയം ഷൂട്ട് ചെയ്ത് ടിക് ടോക്കിൽ പോസ്റ്റു ചെയ്‌ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dog, Viral video