Viral Video | പിടിയാനയ്ക്ക് പൂക്കൾ നൽകി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കൊമ്പന്‍; പ്രണയനിമിഷങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കൈയില്‍ പൂക്കളുമായി മുട്ടുകുത്തി നില്‍ക്കുന്ന കാമുകനെ അനുസ്മരിപ്പിക്കുന്ന ഒരു രംഗമാണ് ഇത് കാണുമ്പോള്‍ മനസ്സിൽ തോന്നുക.
പ്രണയം സുന്ദരമായ ഒന്നാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. അതിപ്പോള്‍ മനുഷ്യരായാലും മൃഗങ്ങളായാലും തന്റെ ഇണയോട് അല്ലെങ്കിൽ പങ്കാളിയോടൊത്തുള്ള നിമിഷങ്ങള്‍ ആസ്വാദിക്കുകയെന്നത് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകും. തന്റെ പങ്കാളിയോട് പ്രണയം അറിയിക്കുവാന്‍ മനുഷ്യര്‍ പല രീതികൾ തിരഞ്ഞെടുക്കാറുണ്ട്. അതുപോലെ മൃഗങ്ങളും വ്യത്യസ്തമായ രീതിയിലായിരിക്കും തന്റെ ഇണയോടുള്ള താല്‍പര്യം അറിയിക്കുക. എന്നാല്‍ ഇവിടെ പിടിയാനയോട് ഒരു കൊമ്പനാന ഒരു റോമാന്റിക്ക് സിനിമയിലെന്നപോലെ പൂക്കൾ നൽകിയാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയില്‍ കാണുന്നത് - ഒരു കൊമ്പനാന തന്റെ തുമ്പിക്കൈയില്‍ ഒരു കുല പൂവുമായി മുന്നോട്ട് നടക്കുന്നതാണ്. മനുഷ്യരുടെ വിവാഹ വേദി പോലെ പൂക്കളാലും മറ്റും അലങ്കരിച്ച ഒരു മരച്ചുവട്ടില്‍ ഒരു പിടിയാന നില്‍ക്കുന്നുണ്ട്. തുമ്പിക്കൈയില്‍ പിടിച്ചിരിക്കുന്ന ഒരു കെട്ട് പിങ്ക് പൂക്കുലകള്‍ കൊമ്പനാന, ആ പിടിയാനയ്ക്ക് നേരെ നീട്ടുന്നു. കൗതുകകരമെന്നു പറയട്ടെ, ആ പിടിയാന ആ പൂക്കള്‍ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നു. ഇടയ്ക്ക് കൊമ്പനാന, മുന്‍ കാലുകള്‍ വളച്ച് മുട്ടുകുത്തുന്നപോലെയും കാണുന്നുണ്ട്. തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കൈയില്‍ പൂക്കളുമായി മുട്ടുകുത്തി നില്‍ക്കുന്ന കാമുകനെ അനുസ്മരിപ്പിക്കുന്ന ഒരു രംഗമാണ് ഇത് കാണുമ്പോള്‍ മനസ്സിൽ തോന്നുക.
advertisement
പൂക്കള്‍ കൈമാറിയതിന് ശേഷം കൊമ്പനാന തുമ്പിക്കൈ ഉയര്‍ത്തി ആഹ്ളാദം പ്രകടിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് കൊമ്പനാനയും പിടിയാനയും തുമ്പിക്കൈകള്‍ ഒരുമിച്ച് ഉയര്‍ത്തി ചേര്‍ത്തുപിടിക്കുമ്പോള്‍ ദൃശ്യങ്ങള്‍ അവസാനിക്കുന്നു. ശരിക്കും ഈ കൊമ്പനാന ഒരു മനുഷ്യനെപ്പോലെ അല്ലെങ്കില്‍ ഒരുപക്ഷേ അതിലും കൂടുതല്‍ റൊമാന്റിക് ആണെന്നാണ് തോന്നുന്നത്. കൊമ്പന്‍ തന്റെ ഇണയായ പിടിയാനയുടെ അരികിലേക്ക് നടക്കുന്നത് മുതല്‍ അതിനോട് ഒത്തുചേര്‍ന്ന് നിൽക്കുന്നതുവരെയുള്ള ആ ദൃശ്യങ്ങള്‍ ഏതൊരു റോമാന്റിക് സിനിമയെയും വെല്ലുന്നതാണ്.
advertisement
ഒരുപക്ഷേ മനുഷ്യരുടെ നിയന്ത്രണത്തലായിരിക്കാമെങ്കില്‍ പോലും ഈ ആനകളും പ്രണയനിമിഷങ്ങളും വളരെ മനോഹരമായിരിക്കുന്നു. 'എലിഫന്റ്‌സ് ഓഫ് വേള്‍ഡ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവിച്ചിരിക്കുന്നത്. വീഡിയോടൊപ്പം 'പ്രെപ്പോസല്‍ അക്‌സ്പ്റ്റഡ്' എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ ഏഴിന് പങ്കുവച്ച ഈ വീഡിയോയ്ക്ക് ഇതിനകം ഒന്നേകാല്‍ ലക്ഷത്തിലധികം ലൈക്കുകളും ഒട്ടേറെ കമന്റുകളും ലഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രല്ല യുട്യൂബ് ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ വീഡിയോ ആളുകള്‍ പങ്കിടുകയും വൈറലാകുകയും ചെയ്തിട്ടുണ്ട്.
advertisement
advertisement
ഇന്‍സ്റ്റഗ്രാം വീഡിയോയുടെ കമന്റ് സെക്ഷനില്‍, ഒരു ഉപയോക്താവ് എഴുതി: ''ഓ മൈ ഗുഡ്നെസ്, ഈ ആന ദമ്പതികളെ കാണാൻ വളരെ മനോഹരമായിരിക്കുന്നു'' എന്നാണ്. ''കൊള്ളാം! ഇത് തികച്ചും റൊമാന്റിക് ആണ്'' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്. നിരവധി പേര്‍ ഈ വീഡിയോയ്ക്ക് അനുകൂലമായി പ്രതികരിച്ചപ്പോള്‍ ചിലര്‍, ആനകളെ ഇത് നിര്‍ബന്ധിതമായി ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു. ചിലര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ''ഇങ്ങനെ ചെയ്യാന്‍ അവരെ (ആനകളെ) എന്ത് മാത്രം ഉപദ്രവിച്ചിട്ടുണ്ടെന്ന് ചിന്തിക്കുമ്പോള്‍ ഇത് ഞാന്‍ വെറുക്കുന്നു, ഇത് തെറ്റാണ്'' എന്ന് മറ്റൊരാൾ പ്രതികരിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 24, 2021 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | പിടിയാനയ്ക്ക് പൂക്കൾ നൽകി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കൊമ്പന്‍; പ്രണയനിമിഷങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ






