HOME /NEWS /Buzz / Ghost In Bar | ബാറിൽ 'പ്രേതം'; ബിയർ ഗ്ലാസ് മറിച്ചിടുന്ന വീഡിയോ പങ്കുവെച്ച് യുവതി

Ghost In Bar | ബാറിൽ 'പ്രേതം'; ബിയർ ഗ്ലാസ് മറിച്ചിടുന്ന വീഡിയോ പങ്കുവെച്ച് യുവതി

യഥാര്‍ത്ഥത്തില്‍ ഈ ബാറിന് 167 വര്‍ഷം പഴക്കമുണ്ട്. ദി മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാറില്‍ പ്രേതബാധയുണ്ടെന്നാണ് പ്രചരണം.

യഥാര്‍ത്ഥത്തില്‍ ഈ ബാറിന് 167 വര്‍ഷം പഴക്കമുണ്ട്. ദി മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാറില്‍ പ്രേതബാധയുണ്ടെന്നാണ് പ്രചരണം.

യഥാര്‍ത്ഥത്തില്‍ ഈ ബാറിന് 167 വര്‍ഷം പഴക്കമുണ്ട്. ദി മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാറില്‍ പ്രേതബാധയുണ്ടെന്നാണ് പ്രചരണം.

  • Share this:

    നിങ്ങള്‍ക്ക് പ്രേതങ്ങളില്‍ (ghost) വിശ്വാസമുണ്ടോ? അത്തരത്തിലുള്ള അസ്വാഭാവിക പ്രവര്‍ത്തനങ്ങളുടെ വീഡിയോ കാണുമ്പോള്‍ പേടി തോന്നാറുണ്ടോ? എങ്കിൽ യുകെയിലെ സണ്ടര്‍ലാന്‍ഡിലെ ഒരു ബാറില്‍ (uk bar) നിന്ന് പകര്‍ത്തിയ ഈ വൈറല്‍ വീഡിയോ (viral video) ഒന്ന് കണ്ടു നോക്കൂ. ഇത് തീർച്ചയായും നിങ്ങളെ ഭയപ്പെടുത്തും. ബാറിലെ ഉടമസ്ഥയായ ഡാര്‍ല കേറ്റ് ആന്‍ഡേഴ്‌സണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ക്ലിപ്പ് കണ്ട് ഇതിനകം തന്നെ പലരും ഞെട്ടി.

    ബ്ലൂ ഹൗസ് പബ്ബ് എന്ന് പേരുള്ള ഒരു ബാറിലാണ് സംഭവം അരങ്ങേറിയത്. ബാറിനുള്ളില്‍ നാല് പേരെ കാണാം. കൂടാതെ, ഒരു കസ്റ്റമറെയും വീഡിയോയിൽ കാണാം. ഒരു ഗ്ലാസ് ബിയര്‍ (beer glass) കസ്റ്റമറുടെ അടുത്ത് വച്ചിട്ടുണ്ട്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, അയാളില്‍ നിന്ന് കുറച്ച് അകലത്തില്‍ വെച്ചിരിക്കുന്ന ഗ്ലാസ് പെട്ടെന്ന് താഴേക്ക് മറിഞ്ഞു. എന്നാല്‍ വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍, അബദ്ധത്തില്‍ ഗ്ലാസ് മറിച്ചിടാന്‍ ആരും അടുത്തില്ലെന്ന് മനസ്സിലാകും. ഗ്ലാസ് വീണയുടനെ അയാളും ബാറിലെ മറ്റുള്ളവരും അമ്പരന്ന് നില്‍ക്കുന്നുമുണ്ട്. എന്തെന്നാല്‍ എല്ലാവരും കണ്ടുനില്‍ക്കെയാണ് സംഭവം ഉണ്ടായത്. പിന്നീട് അയാള്‍ തന്നെ ഗ്ലാസ് എടുത്ത് നേരെ വെയ്ക്കുന്നുണ്ട്.

    വീഡിയോയ്ക്ക് വിവിധ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാരണം കാണുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് ഗ്ലാസ് മറിഞ്ഞുവീണത്. പലരും വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടു. എന്തുകൊണ്ടാണ് ഗ്ലാസ് പെട്ടെന്ന് വീണത് എന്നതിന് ഒരു വിശദീകരണവുമില്ലെന്ന് കാഴ്ചക്കാര്‍ പറയുന്നു.

    യഥാര്‍ത്ഥത്തില്‍ ഈ ബാറിന് 167 വര്‍ഷം പഴക്കമുണ്ട്. ദി മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാറില്‍ പ്രേതബാധയുണ്ടെന്നാണ് പ്രചരണം. കാരണം ഈ ബാറിനുള്ളില്‍ വച്ച് നിരവധി ആളുകള്‍ക്ക് അസാധാരണമായ ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ മുമ്പും അനുഭവപ്പെട്ടിട്ടുണ്ടത്രേ.  d

    നേരത്തെയും ഇതിനു സമാനമായ മറ്റൊരു സംഭവം മറ്റൊരു ബാറിൽ നടന്നിട്ടുണ്ട്. വെയില്‍സിലെ ഏറ്റവും പ്രേതബാധയുള്ള കെട്ടിടങ്ങളിലൊന്നാണെന്ന് അവകാശപ്പെടുന്ന നോര്‍ത്ത് വെയില്‍സ് നിശാക്ലബിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രേതദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പലരും വിശ്വസിച്ചിട്ടില്ല.

    ക്ലബിലെ ഒരാളുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് വൈറലായത്. ബാറില്‍ നിന്ന് ഉച്ചത്തിലുള്ള ബഹളം കേള്‍ക്കാന്‍ തുടങ്ങുന്നതിനു മുമ്പ് രണ്ട് പെണ്‍കുട്ടികള്‍ ആളൊഴിഞ്ഞ ക്ലബ്ബില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. നിമിഷങ്ങള്‍ക്കു ശേഷം ബാറില്‍ നിന്ന് ഒരു ഗ്ലാസ് പറന്നുയരുന്നതായും കാണാം. പിന്നീട് പെണ്‍കുട്ടികള്‍ നിലവിളിച്ച് ഓടുന്നുണ്ട്, അതിനിടയില്‍ ഇരുവരും തെന്നിവീഴുന്നുമുണ്ട്. ടിക് ടോക്കിലും വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ പലരും ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

    First published:

    Tags: Ghost, Viral video