advertisement

Arvind Kejriwal | 'ഭക്ഷണം കഴിക്കാന്‍ വീട്ടിലേയ്ക്ക് വരാമോ?' അരവിന്ദ് കേജ്രിവാളിനോട് ഓട്ടോക്കാരന്റെ ചോദ്യം

Last Updated:

ഒരു ഓട്ടോക്കാരന്‍ ചോദിച്ച ചോദ്യവും കേജ്രിവാളിന്റെ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്

അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരേന്ത്യയില്‍ പ്രചാരണം ശക്തമാക്കുകയാണ് എല്ലാ പാര്‍ട്ടികളും. കഴിഞ്ഞ ദിവസം പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനോട് ഒരു ഓട്ടോക്കാരന്‍ ചോദിച്ച ചോദ്യവും കേജ്രിവാളിന്റെ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ലുധിയാനയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ(Ludhiana Auto Drivers) യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അരവിന്ദ് കേജ്രിവാള്‍. 'ഞാന്‍ നിങ്ങളുടെ സഹോദരനെ പോലെയാണെന്നും എന്ത് പ്രശ്നമുണ്ടായാലും, അത് നിങ്ങളുടെ ഓട്ടോ കേടായതാണെങ്കില്‍ പോലും നിങ്ങള്‍ക്ക് എന്റെ അടുത്തേയ്ക്ക് വരാമെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ്
ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ അദ്ദേഹത്തെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.
ഓട്ടോ ഡ്രൈവറായ ദിലീപ് തിവാരിയാണ് കേജ്രിവാളിനെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചത്. 'ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. ഞാനൊരു ഓട്ടോക്കാരനാണ്. താങ്കള്‍ ഓട്ടോ ഡ്രൈവര്‍മാരെ സഹായിക്കുന്നു. ഈ പാവപ്പെട്ട ഓട്ടോക്കാരന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ താങ്കള്‍ വരുമോ? ഞാന്‍ ഹൃദയത്തില്‍ നിന്നാണ് അങ്ങയെ ക്ഷണിക്കുന്നത്' ചോദ്യോത്തര വേളയില്‍ മൈക്ക് എടുത്ത് ദിലീപ് ചോദിച്ചു.
advertisement
ഇത് കേട്ട് സദസ്സ് കൈയ്യടിക്കുകയും കെജ്രിവാളിന്റെ മറുപടിക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുക.ും ചെയ്തു.
'തീര്‍ച്ചയായും, ഇന്ന് രാത്രി?' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് രാത്രി തന്നെ കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരും ദിലീപിന്റെ വീട്ടില്‍ അത്താഴം കഴിക്കാനെത്തുകയും ചെയ്തു.
advertisement
'ദിലീപ് തിവാരി ഇന്ന് അത്താഴത്തിന് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഞങ്ങളോട് വളരെയധികം സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഭക്ഷണം വളരെ രുചികരമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ദില്ലിയിലെ എന്റെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്' അത്താഴത്തിന് ശേഷം കെജ്രിവാള്‍ പങ്കുവെച്ച ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Arvind Kejriwal | 'ഭക്ഷണം കഴിക്കാന്‍ വീട്ടിലേയ്ക്ക് വരാമോ?' അരവിന്ദ് കേജ്രിവാളിനോട് ഓട്ടോക്കാരന്റെ ചോദ്യം
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement