Ahaana Krishna | അഹാന ഇത്ര കലിപ്പത്തിയോ? വൈറലായി താരം പങ്കുവെച്ച വീഡിയോ

Last Updated:

വീഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷൃൽമീഡിയ ഏറ്റെടുത്തു

അഹാന ഇത്ര കലിപ്പത്തിയോ? ഈ വീഡിയോ കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചു പോകും. ഇപ്പോൾ അഹാന കൃഷ്ണ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അഹാന ഇത്ര കലിപ്പത്തിയാണോ എന്ന് വീഡിയോ കാണുന്ന ആർക്കും തോന്നും. തന്റെ ചെറുപ്പതിലെ ഒരു വീഡിയോയാണ് അഹാന പങ്കുവെച്ചത്.
'എന്റെ കുട്ടിക്കാലം മീമുകളാക്കാൻ ബെസ്റ്റാണ്', എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. അതിൽ കലിപ്പത്തിയും കുറുംബത്തിയുമായി തന്റെ അമ്മ സിന്ധു കൃഷ്ണയുടെ കയ്യിലിരിക്കുകയാണ് അഹാന. കളിക്കൂട്ടുകാരിയോട് പിണങ്ങിയത് മറന്നുപോയ കുഞ്ഞു അഹാനയുടെ ചിരിയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം ചിരി മാറി നല്ല കട്ട കലിപ്പിലാണ് പുള്ളിക്കാരി.
advertisement
വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷൃൽമീഡിയ സംഗതി ഏറ്റെടുത്തു. നിരവധി കമന്റുകളാണ് ഇപ്പോൾ വീഡിയോയ്ക്ക് എത്തുന്നത്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി അഹാന കൃഷ്ണ. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങളും ദുഖങ്ങളും പോലും അഹാന തന്‍റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ahaana Krishna | അഹാന ഇത്ര കലിപ്പത്തിയോ? വൈറലായി താരം പങ്കുവെച്ച വീഡിയോ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement