Alia Bhatt: ഇന്ത്യ- പാക് സംഘർഷാവസ്ഥയെ തുടർന്ന് ആലിയ ഭട്ട് കാനിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

Last Updated:

കാനിലെ ആലിയയുടെ ആദ്യ അവസരമായിരുന്നു ഇത്തവണത്തേത്‌

News18
News18
ബോളിവുഡ് താരം ആലിയ ഭട്ട് (Alia Bhatt) കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. 78 ാമത് കാന്‍ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫ്രാൻ‌സിൽ തുടക്കമായത്. മെയ് 24 നാണു ചലച്ചിത്രമേള അവസാനിക്കുക.
ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് താരം മാറിനിൽകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാനിലെ ആലിയയുടെ ആദ്യ അവസരമായിരുന്നു ഇത്തവണത്തേത്‌.റിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്.
രാജ്യം ഒരു സംഘർഷാവസ്ഥയിൽ നിൽകുമ്പോൾ കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് നടി കരുതുന്നതായി താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
advertisement
Summary: Bollywood actress Alia Bhatt has postponed her Cannes Film Festival debut. This decision is reportedly due to the ongoing tensions between India and Pakistan.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Alia Bhatt: ഇന്ത്യ- പാക് സംഘർഷാവസ്ഥയെ തുടർന്ന് ആലിയ ഭട്ട് കാനിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement