National Mango Day 2021 | ദേശീയ മാമ്പഴ ദിനം: പഴങ്ങളുടെ രാജാവിനെക്കുറിച്ച് ചില രഹസ്യങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
All about National Mango Day which falls on July 22 | പഴങ്ങളുടെ രാജാവായ മാമ്പഴത്തിന് വേണ്ടി ഒരു പ്രത്യേക ദിനവും ഇന്ത്യയിൽ ആഘോഷിക്കാറുണ്ട്
ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ടതും രുചികരവുമായ ഒരു ഘടകമാണ് മാങ്ങ അല്ലെങ്കിൽ മാമ്പഴം. മാത്രമല്ല വേനൽക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാൻ തിരഞ്ഞെടുക്കുന്ന പഴവും മാമ്പഴം തന്നെ. മാമ്പഴ സ്മൂത്തി, മാമ്പഴ മൂസ്, മാമ്പഴ ഐസ്ക്രീം അല്ലെങ്കിൽ മാമ്പഴ പൈ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ നിങ്ങൾക്ക് മാമ്പഴ രുചി ആസ്വദിക്കാം.
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന് വേണ്ടി ഒരു പ്രത്യേക ദിനവും ഇന്ത്യയിൽ ആഘോഷിക്കാറുണ്ട്. ജൂലൈ 22, അതായത് ഇന്നാണ് ഈ വർഷത്തെ ദേശീയ മാമ്പഴ ദിനം. ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന് പിന്നിലെ ചരിത്രവും മാമ്പഴത്തെക്കുറിച്ച് നിങ്ങൾ അറിയാനിടയില്ലാത്ത ചില വസ്തുതകളും പരിശോധിക്കാം.
ദേശീയ മാമ്പഴ ദിനത്തിന്റെ ചരിത്രം:
മാമ്പഴത്തിന്റെ കൃത്യമായ ഉത്ഭവവും ചരിത്രവും അജ്ഞാതമാണ്. എന്നാൽ മാമ്പഴത്തിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട് എന്നതിൽ സംശയമില്ല. 5000 വർഷങ്ങൾക്ക് മുമ്പാണ് മാമ്പഴം ആദ്യമായി ഇന്ത്യയിൽ വളർന്നത്. ഇന്ത്യൻ നാടോടിക്കഥകളുമായും മതപരമായ ആചാരങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു മാമ്പഴത്തോട്ടം ബുദ്ധന് സമ്മാനമായി നൽകിയ കഥകൾ പണ്ട് മുതൽ കേൾക്കുന്ന ഒന്നാണ്.
advertisement
ഇംഗ്ലീഷ്, സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ അറിയപ്പെടുന്ന മാങ്കോ (Mango) എന്ന പേര് സ്വീകരിച്ചിരിക്കുന്നത് മലയാള പദമായ ‘മന്ന’ എന്നതിൽ നിന്നാണ്. പോർച്ചുഗീസുകാർ 1498 ൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കേരളത്തിൽ എത്തിയപ്പോൾ ‘മന്ന’ ‘മാങ്ങ’ ആയി മാറുകയായിരുന്നു. 1700ഓടെ ബ്രസീലിൽ നട്ടുപിടിപ്പിക്കുന്നതുവരെ മാവുകൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1740 ൽ വെസ്റ്റ് ഇൻഡീസിൽ പ്രവേശിച്ചു.
ദേശീയ മാമ്പഴ ദിനം: പഴങ്ങളുടെ രാജാവിനെക്കുറിച്ച് ചില കാര്യങ്ങൾ
1. ഇന്ത്യയിൽ പ്രതിവർഷം 20 മില്യൺ ടൺ എന്ന നിരക്കിൽ മാമ്പഴം കൃഷി ചെയ്യുന്നുണ്ട്.
advertisement
2. ഇന്ത്യയിൽ മാമ്പഴം സമ്മാനമായും നൽകാറുണ്ട്.
3. മാമ്പഴങ്ങൾ 100 അടി വരെ ഉയരം വയ്ക്കുന്ന മരമാണ്.
4. യുഎസിൽ വിപണനം ചെയ്യുന്ന മിക്ക മാമ്പഴങ്ങളും മെക്സിക്കോ, പെറു, ഇക്വഡോർ, ബ്രസീൽ, ഗ്വാട്ടിമാല, ഹെയ്തി എന്നിവിടങ്ങളിൽ നിന്ന് കൊണ്ടു വരുന്നതാണ്.
5. മാമ്പഴവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടത്തുന്ന രാജ്യങ്ങളാണ് കാനഡ, ജമൈക്ക, ഫിലിപ്പീൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ.
6. 3/4 കപ്പ് മാമ്പഴത്തിൽ 70 കലോറിയാണുള്ളത്.
7. മാമ്പഴത്തിൽ ഏകദേശം 20 വ്യത്യസ്ത വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മാമ്പഴത്തെ ഒരു സൂപ്പർഫുഡ് എന്ന് വിളിക്കുന്നത്.
advertisement
8. 3/4 കപ്പ് മാങ്ങയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് പ്രതിദിനം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സിയുടെ 50% ആണ്. വൈറ്റമിൻ എയുടെ 8 ശതമാനവും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6ന്റെ 8 ശതമാനവും മാമ്പഴത്തിലുണ്ട്.
Summary: The major and most delicious component in our recipes, everyone’s first pick of fruit in the summer, is mango. It is unofficially the best thing about summers, and we even have a special day devoted to this wonderfully juicy fruit. Mango tops the list of our favourite fruits in the summer season. Most importantly, it can be savoured in various forms, be it mango smoothie, mango mousse, mango ice cream or mango pie. Hence, National Mango Day is observed on July 22 to honour this exquisite fruit and keep mangoes as the focus of the day
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 22, 2021 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
National Mango Day 2021 | ദേശീയ മാമ്പഴ ദിനം: പഴങ്ങളുടെ രാജാവിനെക്കുറിച്ച് ചില രഹസ്യങ്ങൾ