പണിയെടുക്കാതെ 3 കോടി രൂപ സമ്പാദിച്ചെന്ന് ആമസോൺ ജീവനക്കാരൻ

Last Updated:

ആമസോൺ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഉപയോക്താക്കൾ ഇദ്ദേഹത്തിന്റെ കുറിപ്പിന് നിരവധി അഭിപ്രായങ്ങളും പങ്കുവച്ചു

ജോലി ചെയ്യാതെ കോടികളോളം ശമ്പളം വാങ്ങി ആമസോൺ ജീവനക്കാരൻ. ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന അഞ്ജാത പ്രൊഫഷണൽ കമ്യൂണിറ്റിയായ ബ്ലൈൻഡിലാണ് ആമസോൺ ജീവനക്കാരൻ വെളിപ്പെടുത്തൽ നടത്തിയത്. ജോലിസ്ഥലത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണിത്.
​ഗൂ​ഗിളിൽ നിന്നും പിരിച്ചു വിട്ടതിന് ശേഷമാണ് ഈ ജീവനക്കാരൻ ആമസോണിൽ ജോലിക്ക് പ്രവേശിച്ചത്. ടെക്നിക്കൽ പ്രോഗ്രാം മാനേജരായിട്ടായിരുന്നു നിയമനം. ഏകദേശം 3 കോടിയായിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. രസകരമെന്ന് പറയെട്ടെ, എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ഉദ്ദശത്തോടെയാണ് ആമസോണിൽ ചേർന്നതെന്നുമാണ് ഈ ജീവനക്കാരൻ ബ്ലൈൻഡിൽ എഴുതിയത്. ചെറി‌യ ജോലിയിൽ മികച്ച ശമ്പളം എന്ന തന്റെ ആ​ഗ്രഹം ആമസോണിൽ ജോലി ചെയ്തതോടെ പൂർത്തീകരിച്ചെന്നുമാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ.
'ഒന്നും ചെയ്യാതിരിക്കുക, സൗജന്യമായി പണം നേടുക. ഒടുവിൽ ഒരു പെർഫോമൻസ് ഇംപ്രൂവ്‌മെൻ്റ് പ്ലാൻ (പിഐപി) എടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത്. ഒന്നര വർഷം മുമ്പ് ആമസോണിൽ ജോലി കിട്ടി. ഇതിന് ശേഷം, ഏഴ് സപ്പോർട്ട് ടിക്കറ്റുകൾ മാത്രമാണ് പൂർത്തിയാക്കിയത്. ഒരൊറ്റ ഓട്ടോമേറ്റഡ് ഡാഷ്‌ബോർഡ് വികസിപ്പിച്ചിട്ടുണ്ട്. ഇത് വികസിപ്പിച്ചെടുക്കാൻ ഞാൻ മൂന്ന് മാസമാണെടുത്തത്.'- ആമസോൺ ജീവനക്കാരൻ കുറിച്ചു.
advertisement
'​ എന്റെ ടീമിൽ നിന്നും ജോലി സംബന്ധമായ കാര്യങ്ങൾ വഴിതിരിച്ചു വിടുക, എന്റെ ടീമിനൊപ്പം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കുക. അല്ലെങ്കിൽ എന്റെ ടീമിലുള്ളവർ ജോലി ചെയ്യുന്നുണ്ടോ... ഇതൊക്കെയാണ് എനിക്ക് ഒരു ദിവസം ചെയ്യേണ്ടത്. ഇതിൽ 95 ശതമാനത്തിൽ അധികവും ടീമിലുള്ളവർ സ്വന്തമായിട്ട് ചെയ്യുന്ന കാര്യങ്ങളാണ്.'- ആമസോൺ ജീവനക്കാരൻ വ്യക്തമാക്കി.
ആമസോൺ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഉപയോക്താക്കൾ ഇദ്ദേഹത്തിന്റെ കുറിപ്പിന് നിരവധി അഭിപ്രായങ്ങളും പങ്കുവച്ചു. ചിലർ ജീവനക്കാരുടെ പ്രവർത്തനങ്ങളെ വിമർശിച്ചു. ഇവ തൊഴിലാളികളുടെ സമഗ്രതയെ ദുർബലപ്പെടുത്തുന്നുവെന്നും പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പണിയെടുക്കാതെ 3 കോടി രൂപ സമ്പാദിച്ചെന്ന് ആമസോൺ ജീവനക്കാരൻ
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement