പാന്റ് വലിച്ചുതാഴ്ത്തിയാണോ ആരാധന കാണിക്കുന്നത് ? വേദിയിൽ നിന്ന ലോകപ്രശസ്ത ഗായകനോട് ആരാധകൻ ചെയ്തത് വൈറലായി 

Last Updated:

അന്താരാഷ്ട്ര കലാകാരന്മാർ ഇന്ത്യൻ വേദിയിൽ എത്തുമ്പോൾ കാണികൾ കൂടുതൽ മര്യാദ കാണിക്കണമെന്ന് സോഷ്യൽമീഡിയ

News18
News18
അമേരിക്കൻ ​ഗായകൻ എകോണിനോട് മോശമായി പെരുമാറി ആരാധകർ. ഇന്ത്യാ ടൂറിനിടെ ബാംഗ്ലൂരിൽ നടന്ന സംഗീത പരിപാടിയിലാണ് എകോണിന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഇതിന്റെ വീഡിയോയടക്കം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരിപാടിക്കിടെ ആരാധകർക്കിടയിലേക്ക് ഇറങ്ങി വന്ന എകോണിന്റെ പാന്റ് വലിച്ചു താഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നവംബർ 14-ന് നടന്ന പരിപാടിയുടെ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായി മാറിയിരിക്കുകയാണ്. ആരാധകരുടെ പ്രവർത്തിയിൽ അസ്വസ്ഥനായ എകോൺ പലതവണ പാന്റ് ശരിയാക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാവുന്നതാണ്.
'സെക്‌സി ബിച്ച്' (Sexy Bitch) എന്ന തന്റെ ഹിറ്റ് ഗാനം ആലപിക്കുന്നതിനിടെയാണ് സംഭവം. ആരാധകരുമായി സംവദിക്കാനായി ബാരിക്കേഡ് കെട്ടിയ വി.ഐ.പി വിഭാഗത്തിന് അടുത്തേക്ക് എകോൺ നീങ്ങിയിരുന്നു. എന്നാൽ, കൈകൊടുക്കുന്നതിന് പകരം ചില ആരാധകർ എകോണിന്റെ പാന്റ്‌സിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചു.
advertisement
സ്റ്റേജിൽ വച്ച് അദ്ദേഹത്തോട് മോശമായി പെരുമാറിയത് ശരിയായില്ല എന്നാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റിലൂടെ അറിയിച്ചിരിക്കുന്നത്.
"ഇത് വളരെ സങ്കടകരമാണ്. അവർ ലൈവായി വേദിയിൽ വെച്ച് അദ്ദേഹത്തെ ശല്യപ്പെടുത്തുകയായിരുന്നു. വിനോദിപ്പിക്കാൻ വന്ന അന്താരാഷ്ട്ര താരത്തോട് ഇങ്ങനെയാണോ പെരുമാറേണ്ടത്., ഈ സംഭവം എകോൺ അത്ര പെട്ടെന്ന് മറക്കില്ല. "- എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.












View this post on Instagram























A post shared by Zumair Khaja (@zumairkhaja)



advertisement
നവംബർ 9-ന് ഡൽഹിയിലും എകോൺ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. നവംബർ 16-ന് മുംബൈയിലെ പരിപാടിയോടെയാണ് ഇന്ത്യാ ടൂർ പൂർത്തിയായത്. സംഭവത്തെ കുറിച്ച് എകോൺ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, അന്താരാഷ്ട്ര കലാകാരന്മാർ ഇന്ത്യൻ വേദിയിൽ എത്തുമ്പോൾ കാണികൾ കൂടുതൽ മര്യാദ കാണിക്കണമെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാന്റ് വലിച്ചുതാഴ്ത്തിയാണോ ആരാധന കാണിക്കുന്നത് ? വേദിയിൽ നിന്ന ലോകപ്രശസ്ത ഗായകനോട് ആരാധകൻ ചെയ്തത് വൈറലായി 
Next Article
advertisement
മത്സരിക്കാൻ ആളില്ലാത്തതിനാൽ  അനുവദിച്ച രണ്ട് വാർഡുകൾ കോൺഗ്രസിന് തിരിച്ചു നൽകി മുസ്ലിം ലീഗിൻ്റെ മാതൃക
മത്സരിക്കാൻ ആളില്ലാത്തതിനാൽ അനുവദിച്ച രണ്ട് വാർഡുകൾ കോൺഗ്രസിന് തിരിച്ചു നൽകി മുസ്ലിം ലീഗിൻ്റെ മാതൃക
  • കോഴിക്കോട് കോർപ്പറേഷനിൽ കോൺ​ഗ്രസിന് തിരികെ നൽകിയ രണ്ട് വാർഡുകൾ

  • മുസ്ലീം ലീ​ഗിന് പൂത്തൂർ, കോവൂർ വാർഡുകളിൽ മത്സരിക്കാൻ ആളുകളില്ല

  • കോൺ​ഗ്രസും മുസ്ലീം ലീ​ഗും തമ്മിൽ വാക്ക് പോരുകൾ

View All
advertisement