സണ്ണി ശരിക്കും പോലീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചോ? ഹാൾ ടിക്കറ്റിൽ വട്ടം കറങ്ങി സൈബർ സെൽ

Last Updated:

നടിയുടെ പേരും ഫോട്ടോയും അടങ്ങിയ അഡ്മിറ്റ് കാർഡ് വൈറലായി മാറിക്കഴിഞ്ഞു

വൈറലായ അഡ്മിറ്റ് കാർഡ്
വൈറലായ അഡ്മിറ്റ് കാർഡ്
ഉത്തർപ്രദേശ് പോലീസിനെ വട്ടംചുറ്റിക്കാൻ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് നടി സണ്ണി ലിയോണി! നടിയുടെ പേരും ഫോട്ടോയും അടങ്ങിയ അഡ്മിറ്റ് കാർഡ് വൈറലായി മാറിക്കഴിഞ്ഞു. വിഷയം അന്വേഷണത്തിലാണെന്ന് യുപി പോലീസ് സൈബർ സെൽ വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 17ന് നടന്ന യുപി പോലീസ് റിക്രൂട്ട്‌മെൻ്റ് ബോർഡിൻ്റെ 60,244 തസ്തികകളിലേക്കുള്ള പരീക്ഷയിൽ 48 ലക്ഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കനൗജ് ജില്ലയിലെ ശ്രീമതി സോൺ ശ്രീ സ്മാരക് ബാലിക മഹാവിദ്യാലയത്തിലെ ആദ്യ യോഗത്തിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടന്നപ്പോഴാണ് കാര്യം വെളിപ്പെട്ടത്. അന്വേഷണത്തിൽ, ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെൻ്റ് ആൻഡ് പ്രൊമോഷൻ ബോർഡ് നൽകിയ അഡ്മിറ്റ് കാർഡ് പ്രകാരം സണ്ണി ലിയോണി എന്ന അപേക്ഷകക്കാണ് റോൾ നമ്പർ അനുവദിച്ചതെന്ന് ഇൻവിജിലേറ്റർമാർ കണ്ടെത്തി.
കാസ്ഗഞ്ച് ജില്ലയിൽ നിന്നാണ് നടിയുടെ പേരിലുള്ള അപേക്ഷാ ഫോം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കനൗജ് എഎസ്പി അമിത് കുമാർ ആനന്ദ് പറഞ്ഞു. സംഭവത്തിൽ കാസ്ഗഞ്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. എങ്ങനെയാണ് അഡ്മിറ്റ് കാർഡ് നൽകിയതെന്ന് യുപി പോലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
മൊത്തം 48 ലക്ഷം അപേക്ഷകരിൽ 15 ലക്ഷത്തോളം സ്ത്രീകളായിരുന്നു.
സിഖ് മാതാപിതാക്കളുടെ മകളായി കാനഡയിൽ ജനിച്ച സണ്ണി അമേരിക്കൻ അഡൽറ്റ് സിനിമാ മേഖലയിൽ വിജയകരമായ കരിയർ കെട്ടിപ്പടുത്തു. പിന്നീട് ഇന്ത്യയിൽ എത്തി ബിഗ് ബോസിൽ പങ്കെടുത്തു. ജിസം 2, ജാക്ക്പോട്ട്, ഷൂട്ടൗട്ട് അറ്റ് വഡാല, രാഗിണി എംഎംഎസ് 2, വടകറി, ഹേറ്റ് സ്റ്റോറി 2 തുടങ്ങിയ ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്.
2011 ൽ ഡാനിയൽ വെബറിനെ വിവാഹം കഴിച്ച സണ്ണിക്ക് മൂന്ന് കുട്ടികളുണ്ട്; നിഷ, ആഷർ, നോഹ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ നിഷയെ ദത്തെടുക്കുകയും വാടക ഗർഭധാരണത്തിലൂടെ 2018 ൽ നോഹയെയും ആഷറിനെയും അവരുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
advertisement
Summary: An admit card in the name of Bollywood actor Sunny Leone for Uttar Pradesh police examinations is doing the rounds on social media. The admit card is from an examination held on February 17
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സണ്ണി ശരിക്കും പോലീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചോ? ഹാൾ ടിക്കറ്റിൽ വട്ടം കറങ്ങി സൈബർ സെൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement